Saturday, January 03, 2009

ബംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം 15 മുതല്‍ 22 വരെ


ബാംഗ്ലൂര്‍: ജനവരി 15ന് നഗരത്തില്‍ ആരംഭിക്കുന്ന മൂന്നാമത് ബംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മലയാളി സാന്നിധ്യമായി എം.ജി. ശശിയുടെ 'അടയാളങ്ങള്‍' പ്രദര്‍ശിപ്പിക്കും. രണ്ട് വര്‍ഷമായി ലോകമെങ്ങുമുള്ള മികച്ച സിനിമകള്‍ പ്രദര്‍ശിപ്പിച്ചു വരുന്ന ചലച്ചിത്രമേളയില്‍ ഇക്കുറിയും ലോക സിനിമകളടക്കം 140 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക.

2009 ജനവരി 15ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ, ചൗഡയ്യ ഹാളില്‍ ഉദ്ഘാടനം ചെയ്യുന്ന മേളയില്‍ ഗബ്രിയേല്‍ മുച്ചിനോയുടെ അമേരിക്കന്‍ സിനിമ 'സെവന്‍ പൗണ്ട്‌സ്' ആണ് ഉദ്ഘാടന ചിത്രം.

2009 ജനവരി 30ന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം ആദ്യമായാണ് ഒരു മേളയില്‍ പ്രദര്‍ശിപ്പിക്കുന്നതെന്ന് സംഘാടകരിലൊരാളായ സുചിത്ര സൊസൈറ്റിയുടെ എച്ച്.....


No comments: