Saturday, January 03, 2009

രണ്ടാംഘട്ട ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചു കയറ്റുമതി, ഭവനനിര്‍മാണ, വാഹനമേഖലകള്‍ക്ക് പ്രാമുഖ്യം


ന്യൂഡല്‍ഹി: ആഗോള സാമ്പത്തികപ്രതിസന്ധിയുടെ ആഘാതം കുറയ്ക്കുന്നതിനും രാജ്യത്തെ സമ്പദ്ഘടനയ്ക്ക് ഉണര്‍വ് പകരുന്നതിനും രണ്ടാംഘട്ട സാമ്പത്തിക ഉത്തേജക പാക്കേജിന് ആസൂത്രണക്കമ്മീഷന്‍ രൂപം നല്കി.

കയറ്റുമതി, ഭവനനിര്‍മാണം, വാഹനമേഖലകളെ ഊര്‍ജസ്വലമാക്കുന്നതിനാണ് രണ്ടാം ഘട്ടത്തില്‍ ഊന്നല്‍ നല്കിയിട്ടുള്ളതെന്ന് ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ ഡോ. മൊണ്ടേക്‌സിങ് അലുവാലിയ പറഞ്ഞു. ഇതിനായി ധനപരവും നയപരവുമായ പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്.

ഡിസംബര്‍ ഏഴിനു പ്രഖ്യാപിച്ച ആദ്യഘട്ട പാക്കേജില്‍ അടിസ്ഥാനസൗകര്യ, സാമൂഹികക്ഷേമ പദ്ധതികളില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നതിനാണ് പ്രാമുഖ്യം നല്കിയത്.

വാണിജ്യാവശ്യങ്ങള്‍ക്കായി വിദേശത്തുനിന്ന് കടമെടുപ്പ് കൂടുതല്‍ ഉദാരമാക്കിയതാണ് പുതിയ പാക്കേജിലെ പ്രധാന നടപടിയെന്ന് അലുവാലിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.....


No comments: