(+00121535+)''പണത്തില്‍നിന്നും പെണ്ണില്‍നിന്നും അകന്നുനില്‍ക്കുക''-സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതവിജയം നേടി ഐ.പി.എസ്സില്‍ പ്രവേശിക്കുമ്പോള്‍ വിനോദ് രാജുവിന് അച്ഛന്‍ ആര്‍.എസ്. രാജു പകര്‍ന്നു നല്‍കിയത് ശ്രീരാമകൃഷ്ണ പരമഹംസരുടെ ഈ ഉപദേശം മാത്രമാണ്. കറപുരളാതെ പടവുകള്‍ ചവിട്ടിക്കയറുമ്പോള്‍ ആ വാക്കുകള്‍ എന്നും ഊന്നുവടിയായി നിന്നു. പുതുതായി രൂപവത്്കരിച്ച ദേശീയ അന്വേഷണ ഏജന്‍സിയുടെ നേതൃസ്ഥാനം ഒരു നിയോഗമായി ഈ കൊച്ചിക്കാരന്‍ ഏറ്റെടുക്കുമ്പോള്‍ അടുക്കും ചിട്ടയുമുള്ള ജീവിതത്തിനും ബുദ്ധികൂര്‍മതയ്ക്കും സ്ഥിരോത്സാഹത്തിനും ലഭിച്ച അംഗീകാരംകൂടിയായി അത് മാറുന്നു.
''ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒരു അതോറിറ്റിയാണ് വിനോദ് രാജു''വെന്ന് സഹപ്രവര്‍ത്തകര്‍ അടിവരയിടുന്നു.....
No comments:
Post a Comment