ആലുവ: ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ എതിര്‍പ്പ് അവഗണിച്ച് യാക്കോബായ വിഭാഗം പുരോഹിതന്മാരെ ധൂപപ്രാര്‍ത്ഥന നടത്താന്‍ അനുവദിച്ചാല്‍ സംസ്ഥാനത്ത് 12 സ്ഥലങ്ങളില്‍ കലാപസാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.
തൃക്കുന്നത്ത് പള്ളിയില്‍ ഓര്‍മ്മപ്പെരുന്നാള്‍ ദിവസമായ 25 ന് സംസ്ഥാനത്തെ 12 സ്ഥലങ്ങളില്‍ ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ കൂട്ടായ്മ സംഘടിപ്പിച്ചിട്ടുണ്ട്.
തൃക്കുന്നത്ത് അരുതാത്തതുണ്ടായാല്‍ 12 സ്ഥലങ്ങളിലും വിശ്വാസികള്‍ ശക്തമായി പ്രതികരിക്കുമെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം പറയുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, മാവേലിക്കര, പത്തനംതിട്ട, ചെങ്ങന്നൂര്‍, തിരുവല്ല, പുതുപ്പള്ളി, ഇടുക്കി, അങ്കമാലി, നിലമ്പൂര്‍, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ സഭാസംരക്ഷണ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നത്.....
No comments:
Post a Comment