കൊച്ചി: സ്വര്‍ണവില സര്‍വകാല റെക്കോഡില്‍. പവന്‍ വില ശനിയാഴ്ച 10,280 രൂപയിലേക്കുയര്‍ന്നു. അതായത് ഗ്രാമിന് 1285 രൂപ. തങ്കം ഗ്രാമിന് 1400 രൂപയിലെത്തി. ശനിയാഴ്ച സ്വര്‍ണം ഗ്രാമിന് 30 രൂപയും തങ്കത്തിന് 35 രൂപയുമാണ് വര്‍ധിച്ചത്.
പവന്‍ വില കഴിഞ്ഞ ഒക്ടോബര്‍ 9 ന് 10,200 രൂപയിലെത്തി സര്‍വകാല റെക്കോഡിട്ട ശേഷം ഇപ്പോഴാണ് പുതിയ ഉയരം കുറിക്കുന്നത്. ന്യൂയോര്‍ക്കില്‍ വെള്ളിയാഴ്ച ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) ഒറ്റയടിക്ക് 45 ഡോളര്‍ വര്‍ധിച്ച് 899.35 ഡോളറില്‍ ക്ലോസ് ചെയ്തതാണ് കേരളത്തിലെ വിപണിയിലും സ്വര്‍ണ വില ഉയര്‍ത്തിയത്.
സ്വര്‍ണത്തിലുള്ള എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ വന്‍തോാതില്‍ സ്വര്‍ണം വാങ്ങികൂട്ടിയതാണ് ന്യൂയോര്‍ക്കില്‍ സ്വര്‍ണ വില കൂടാന്‍ കാരണം.....
No comments:
Post a Comment