തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തിക്കൊണ്ട്, നെറികെട്ട നീക്കത്തെ നേരിടുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഇടതുപക്ഷ പ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്താന്‍ ദേശീയതലത്തിലും അന്താരാഷ്ട്ര തലത്തിലും മുമ്പും ശ്രമമുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസ്സോസിയേഷന്റെ പ്രസിദ്ധീകരണമായ സെക്രട്ടേറിയറ്റ് സര്‍വീസിന്റെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് 'ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിന്റെ പങ്ക്' എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി വിജയന്‍.
മുമ്പ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അന്താരാഷ്ട്ര ഇടപെടലുണ്ടായിട്ടുണ്ട്. നമ്മുടെ സമൂഹം ഇടതുപക്ഷത്തെ നല്ല നിലയില്‍ കാണുന്നു. കള്ളക്കേസുകളും കുപ്രചാരണങ്ങളും ഉണ്ടായാലും ഇടതുപക്ഷത്തെ തളര്‍ത്താനാവില്ല.....
No comments:
Post a Comment