തോല്‍വി 234 റണ്‍സിന്
മുരളിക്ക് 500 വിക്കറ്റ്
ലാഹോര്‍: നാട്ടുകാര്‍ക്ക് മുന്നില്‍ പാകിസ്താന് നാണക്കേടിന്റെ പൊടിപൂരം. ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ 234 റണ്‍സിന്റെ തോല്‍വിയാണ് ആതിഥേയരെ കാത്തിരുന്നത്. തകര്‍പ്പന്‍ ഫോമിലുള്ള തിലകരത്‌നെ ദില്‍ഷന്‍ നേടിയ സെഞ്ച്വറിയുടെ മികവില്‍ (137 നോട്ടൗട്ട്) അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 309 റണ്‍സെടുത്ത ശ്രീലങ്കയ്ക്ക് പാകിസ്താന്‍ നല്‍കിയ മറുപടി തീരെ ദുര്‍ബലമായിപ്പോയി. 22.5 ഓവറില്‍ 75 റണ്‍സിന് പാകിസ്താന്‍ പുറത്തായി. മൂന്ന് ഏകദിനങ്ങളുടെ പരമ്പര 2-1ന് ശ്രീലങ്ക സ്വന്തമാക്കിയപ്പോള്‍, മുത്തയ്യ മുരളീധരന്‍ ഏകദിന ക്രിക്കറ്റില്‍ 500 വിക്കറ്റ് തികയ്ക്കുന്ന രണ്ടാമത്തെ ബൗളറുമായി.
ശ്രീലങ്കയുടെ 234 റണ്‍സിന്റെ വിജയം റണ്‍സ് അടിസ്ഥാനത്തിലുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ഏഴാമത്തെ വിജയമാണ്.....
No comments:
Post a Comment