Sunday, January 25, 2009

പാകിസ്താനില്‍ ഭീകരത്താവളങ്ങളുണ്ടെന്ന് മുഷറഫ് സമ്മതിച്ചു


വാഷിങ്ടണ്‍: ഭീകരര്‍ക്ക് സുരക്ഷിത താവളം ഒരുക്കുന്ന പ്രദേശങ്ങള്‍ പാകിസ്താനിലുണ്ടെന്ന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് സമ്മതിച്ചു. രാജ്യത്ത് ആരും ഭീകരര്‍ക്ക് സൗകര്യം ചെയ്യുന്നില്ലെന്നായിരുന്നു മുഷറഫ് ഇതുവരെ പറഞ്ഞിരുന്നത്.

പാകിസ്താനിലെ ചില വിജന പ്രദേശങ്ങളില്‍ താവളമടിച്ച് അല്‍-ഖ്വെയ്ദ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഈ പ്രദേശങ്ങളുടെ പ്രത്യേക ഭൂപ്രകൃതി അവിടെ എത്തി താവളങ്ങള്‍ തകര്‍ക്കാന്‍ സുരക്ഷാസേനയ്ക്ക് തടസ്സം നില്‍ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

അഫ്ഗാനിസ്താനില്‍നിന്നാണ് ഭീകരവാദത്തിന്റെ ഉത്ഭവം. ഭീകരരും താലിബാനുമെല്ലാം അഫ്ഗാനിസ്താന്റെ ഉത്പന്നങ്ങളാണ്. പാകിസ്താനില്‍നിന്ന് അവര്‍ക്ക് പിന്തുണ മാത്രമേ കിട്ടുന്നുള്ളൂ- 'ദ ന്യൂസി'നോട് മുഷറഫ് പറഞ്ഞു.

ഭീകരവിരുദ്ധ പോരാട്ടത്തിന് അമേരിക്കയില്‍നിന്ന് പാകിസ്താനു ലഭിക്കുന്ന സഹായം കുറവാണെന്നും അദ്ദേഹം ആരോപിച്ചു.....


No comments: