Sunday, January 25, 2009

നാനോ ഹോം ബുക്കിങ് ഇന്നും നാളെയും കൂടി


കൊച്ചി: കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ആപ്പിളിന്റെ നാനോ ഹോം ബുക്കിങ് ഞായറാഴ്ചയും തിങ്കളാഴ്ചയും തുടരുമെന്ന് കമ്പനി അറിയിച്ചു. രണ്ട് അറ്റാച്ച്ഡ് ബെഡ്‌റൂമും ഹാളും കിച്ചണുമടങ്ങുന്ന നാനോ ഹോംസ് 7.99 ലക്ഷം രൂപയ്ക്ക് സാധാരണക്കാരന് താങ്ങാന്‍ കഴിയുന്ന വിധത്തിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. കോമണ്‍ ഏരിയ 13( മാത്രമേ വരുന്നുള്ളൂ എന്നതാണ് മറ്റൊരു പ്രത്യേകത.

കോട്ടയത്ത് ഹോട്ടല്‍ ഐഡയിലും ആലപ്പുഴ ഹോട്ടല്‍ പഗോഡയിലും തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലും കൊല്ലം നിള പാലസിലും കൊച്ചിയില്‍ ആപ്പിള്‍ എ ഡേ പ്രോര്‍ട്ടീസിന്റെ കോപ്പറേറ്റ് ഓഫീസായ പാലാരിവട്ടത്തെ ആപ്പിള്‍ ടവറിലുമാണ് ബുക്കിങ് സൗകര്യമുള്ളത്.

നാനോ ഹോംസിന്റെ എല്ലാ അപ്പാര്‍ട്ട്‌മെന്റുകളും തൊട്ടടുത്ത അപ്പാര്‍ട്ട്‌മെന്റുകളുമായി 3 വശങ്ങളില്‍ നിന്നും ഭിത്തി പങ്കിടാത്ത വിധത്തില്‍ ഡിസൈന്‍ ചെയ്തിരുക്കുന്നതുകൊണ്ട് ഒരു സ്വതന്ത്ര വില്ലയില്‍ താമസിക്കുന്ന പ്രതീതിയായിരിക്കുമെന്ന് കമ്പനി അവകാശപ്പെട്ടു.....


No comments: