Sunday, January 25, 2009

അബുഗരീബ് ജയില്‍ വീണ്ടും തുറക്കുന്നു


ബാഗ്ദാദ്: ഇറാഖിലെ കുപ്രസിദ്ധമായ അബുഗരീബ് ജയില്‍ വീണ്ടും തുറക്കുന്നു.

ഫിബ്രവരി അവസാനം തുറക്കുന്ന ജയിലിന് പുതിയ പേര് നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. 15,000-തടവുകാരെ പാര്‍പ്പിക്കാനുള്ള സൗകര്യം ജയിലിലുണ്ട്.

കൂടാതെ ജയില്‍മുറികളുടെ മതിലുകളും വെളിയിലുള്ള കാവല്‍ക്കാരുടെ ടവറുകളും പുതുക്കിപ്പണിഞ്ഞിട്ടുണ്ട്.

ഇറാഖിലെ വിവിധ ജയിലുകളില്‍ കഴിയുന്നവരില്‍ തിരഞ്ഞെടുത്ത 3500 പേരെ ഇവിടേയ്ക്ക് കൊണ്ടു വരുമെന്നും അധികൃതര്‍ അറിയിച്ചു.


No comments: