Sunday, January 25, 2009

ഷെവര്‍ലെ ക്യാപ്റ്റിവ ഓട്ടോമാറ്റിക് പ്ലസ് അവതരിപ്പിച്ചു


ന്യൂഡല്‍ഹി: പ്രീമിയം സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി കാറായ ഷെവര്‍ലെ ക്യാപ്റ്റിവ ഓട്ടോമാറ്റിക് പ്ലസ് ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യ അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ക്യാപ്റ്റിവ വന്‍ വിജയമായതിനെ തുടര്‍ന്നാണ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ സംവിധാനമുള്ള പുതിയ ക്യാപ്റ്റിവ അവതരിപ്പിക്കുന്നതെന്ന് കമ്പനി പ്രസിഡന്റും എം.ഡി.യുമായ കാള്‍ സ്ലിം പറഞ്ഞു.

ആകര്‍ഷകമായ ഗ്രില്‍, ഹെഡ്‌ലാമ്പുകള്‍ എന്നിവയും ഭംഗിപകരുന്നവയാണ്. മുതിര്‍ന്ന ഏഴുപേര്‍ക്ക് സഞ്ചരിക്കാനാവും. ബോട്ടില്‍ ഹോള്‍ഡര്‍, കപ് ഹോള്‍ഡര്‍, പാര്‍ക്കിങ് ടിക്കറ്റ് ഹോള്‍ഡര്‍, സീറ്റ് ബാക്ക് പോക്കറ്റ്, ഓവര്‍ഹെഡ് സണ്‍ ഗ്ലാസ് കംപാര്‍ട്ട്‌മെന്റ് എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. 20.3 ലക്ഷം രൂപയാണ് വില.


No comments: