Sunday, January 25, 2009

അധ്യയന് ഇരുട്ടിനെ പേടി


ഹൊറര്‍ സിനിമയിലെ നായകന് ഇരുട്ടിനോട് ഭയം. അടുത്തിടെ തിയേറ്ററുകളിലെത്തിയ രാസ് - ദ മിസ്റ്ററി കണ്ടിന്യൂസിലെ നായകന്‍ അധ്യയന്‍ സുമനാണ് പേടിച്ച് അഭിനയിച്ചത്. ഭൂത പ്രേത പിശാചുക്കളേയും ഇരുട്ടിനേയും പേടിയായ അധ്യയന്‍ ഷൂട്ടിംഗ് ഒരുവിധത്തിലാണ് പൂര്‍ത്തിയാക്കിയത്. ചിത്രത്തില്‍ പ്രേതത്തിലും പിശാചിലുമൊന്നും വിശ്വാസമില്ലാത്ത ഡോക്യുമെന്‍ററി സംവിധായകനായാണ് അധ്യയന്‍ അഭിനയിക്കുന്നത്. ഞാന്‍ ദൈവത്തില്‍ വളരെ വിശ്വസിക്കുന്നയാളാണ്, ദിവസവും ക്ഷേത്രത്തിലും പോകും. എന്നാല്‍ എന്റെ സ്വഭാവത്തിന് നേരെ വിപരീതമായ റോളാണ് രാസില്‍ ലഭിച്ചത്. മിക്കവാറും ഷൂട്ടിംഗ് ഇരുട്ടിലുമായിരുന്നു. ശരിക്കും പേടിച്ചാണ് അഭിനയിച്ചത് - അധ്യയന്‍ വെളിപ്പെടുത്തി.....


No comments: