കൊളംബോ: തമിഴ്പുലികളുടെ അവസാന യുദ്ധകേന്ദ്രമായ മുല്ലൈത്തീവില്‍ സൈന്യം പ്രവേശിച്ചതായി ശ്രീലങ്കന്‍ സര്‍ക്കാര്‍.
വര്‍ഷങ്ങള്‍ക്കുശേഷമാണ് സൈന്യം മുല്ലൈത്തീവില്‍ എത്തുന്നത്. ശ്രീലങ്കന്‍ സൈന്യം കൈവരിച്ച മികച്ച മുന്നേറ്റമാണ് ഇന്നത്തേതെന്ന് സര്‍ക്കാര്‍ വക്താവ് അവകാശപ്പെട്ടു. സൈന്യത്തിന്റെ 58ാം ഡിവിഷനിലെ സൈനികരാണ് മാസങ്ങള്‍ നീണ്ടയുദ്ധത്തിനുശേഷം മുല്ലത്തീവില്‍ പ്രവേശിച്ചത്. 'തുരങ്കത്തിന്റെ അറ്റത്ത് വെളിച്ചം കണ്ടു' എന്നാണ് മുല്ലൈത്തീവ് പിടിച്ചതിനെക്കുറിച്ച് സൈനികവക്താവ് അഭിപ്രായപ്പെട്ടത്.
സൈന്യത്തില്‍ നിന്നും തുടര്‍ച്ചയായി പരാജയങ്ങള്‍ ഏറ്റതിനെതുടര്‍ന്ന് ഗറില്ലായുദ്ധത്തിനുപോലും എല്‍.ടി.ടി.ഇ പ്രവര്‍ത്തകര്‍ അശക്തരാണെന്ന് ജനറല്‍ ഓഫീസര്‍ ശിവേന്ദ്ര ശില്‍വ പത്രപ്രവര്‍ത്തകരോട് പറഞ്ഞു.....
No comments:
Post a Comment