ഉത്തര്‍പ്രദേശിലെ മിര്‍സാപുര്‍ സ്വദേശിയായ ആറുവയസ്സുകാരി പിങ്കി ഇതുവരെ വാരാണസിക്കു പുറത്തുപോയിട്ടില്ല. ഇപ്പോള്‍ അവളുടെ ആദ്യത്തെ പുറംയാത്രതന്നെ അമേരിക്കയിലേക്കാണ്. അതും ഓസ്‌കര്‍ അവാര്‍ഡ്പ്രഖ്യാപനച്ചടങ്ങില്‍ പങ്കെടുക്കാന്‍. മുറിച്ചുണ്ടുമായി ജനിച്ച പിങ്കിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള 'സൈ്മല്‍ പിങ്കി' എന്ന ഡോക്യുമെന്ററി, ഷോര്‍ട്ട് ഡോക്യുമെന്ററി വിഭാഗത്തില്‍ ഇന്ത്യയുടെ ഓസ്‌കര്‍ പ്രതീക്ഷയാണ്. 'സ്ലം ഡോഗ് മില്യനയറിനെ' മാധ്യമങ്ങളും ആളുകളും കൊണ്ടാടുമ്പോള്‍ പിങ്കിയുടെ യാത്ര സ്വന്തം സ്വപ്നങ്ങളുടെ ചിറകില്‍ മാത്രം.
കൊച്ചുപിങ്കി ഇപ്പോള്‍ ആഹ്ലാദത്തിന്റെയും പ്രശസ്തിയുടെയും ഉയരത്തിലാണ്. രൂപവൈകല്യത്തിന്റെ പേരില്‍ ഏറെ അവഗണനകളും കഷ്ടപ്പാടുകളും അനുഭവിക്കേണ്ടിവന്നു പിങ്കിക്ക്.....
No comments:
Post a Comment