Monday, January 26, 2009

വി.എസ്സിന്റെ മൗനം കുറ്റകരമെന്ന് വിമര്‍ശനം


തിരുവനന്തപുരം: സി.പി.എം. തിരുവനന്തപുരം ജില്ലാ കമ്മിറ്റി പുനസ്സംഘടിപ്പിക്കുന്നതിനായി ചേര്‍ന്ന പ്രത്യേക സംഘടനാ പ്ലീനത്തില്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് പിണറായിപക്ഷത്തിന്റെ രൂക്ഷ വിമര്‍ശനം. കഴിഞ്ഞ ജനവരിയില്‍ ചേര്‍ന്ന ജില്ലാ സമ്മേളനത്തില്‍ കടുത്ത വിഭാഗീയതയും പാര്‍ട്ടിവിരുദ്ധ പ്രവണതകളും അരങ്ങേറിയെന്ന് പാര്‍ട്ടിതല അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തിരുത്തല്‍ നടപടിയുടെ ആദ്യഘട്ടമായാണ് പ്രത്യേക സംഘടനാ പ്ലീനം വിളിച്ചുചേര്‍ത്തത്.

സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ എസ്.എന്‍.സി. ലാവലില്‍ സംബന്ധിച്ച കേസ്സില്‍ കുടുക്കുന്നതിനുള്ള സി.ബി.ഐയുടെ ശ്രമങ്ങളെ പാര്‍ട്ടി ഒന്നാകെ പ്രതിരോധിക്കുമ്പോള്‍ കുറ്റകരമായ മൗനം അവലംബിച്ച് മുഖ്യമന്ത്രി പാര്‍ട്ടി ശത്രുക്കളെ സഹായിക്കുന്നുവെന്നായിരുന്നു വിമര്‍ശനത്തിന്റെ കാതല്‍.....


No comments: