Monday, January 26, 2009

അരിവില കൂടുന്നു


മട്ടാഞ്ചേരി: ആന്ധ്രയില്‍നിന്ന് കേരളത്തിലേക്കുള്ള അരിവരവ് നിലച്ചു. ഇതുമൂലം കൊച്ചിയില്‍ അരിയുടെ മൊത്തവില കിലോയ്ക്ക് 20 രൂപവരെയായി. 25 രൂപവരെ ഉയര്‍ന്നേക്കുമെന്നാണ് വിപണിവൃത്തങ്ങള്‍ നല്‍കുന്ന സൂചന. ലെവിയെടുക്കുന്നതുമൂലമാണ് അരി കയറ്റിയയയ്ക്കുന്നതിനുള്ള പെര്‍മിറ്റ് ആന്ധയില്‍ നിര്‍ത്തിവെച്ചതെന്ന് അറിയുന്നു.
എന്നാല്‍, ആന്ധ്രയില്‍ പെര്‍മിറ്റ് റദ്ദാക്കുമെന്ന് നേരത്തെ മനസിലാക്കിയ സംസ്ഥാനത്തെ കമ്മീഷന്‍ ഏജന്റുമാര്‍ രണ്ടുമാസംമുമ്പ് അരി വരുത്തി ബഫര്‍ സ്റ്റോക്ക് ഉണ്ടാക്കിയതായി ആരോപണമുണ്ട്.
അടുത്തമാസം 15 വരെ പെര്‍മിറ്റ് നല്‍കാനിടയില്ല.
ആന്ധ്രയില്‍നിന്നുള്ള 'ഫല്‍ഗുനന്‍' അരിയാണ് കേരളത്തില്‍ ഏറ്റവും വിറ്റഴിയുന്നത്. അവിടെനിന്ന് കേരളത്തിലേക്ക് മാസംതോറും 3,575-6125 ലോഡ് അരിയാണ് കൊണ്ടുവരുന്നത്.....


No comments: