Monday, January 26, 2009

ഹോംസ് ആന്‍ഡ് റൂംസ് ഫര്‍ണിച്ചര്‍ മെഗാസ്റ്റോര്‍ ഉദ്ഘാടനം ചെയ്തു


കോഴിക്കോട്: ഫര്‍ണിച്ചര്‍ വ്യാപാരികളായ വിക്രസങ്കണ്ടി ഗ്രൂപ്പിന്റെ ഫര്‍ണിച്ചര്‍ മെഗാസ്റ്റോര്‍ 'ഹോംസ് ആന്‍ഡ് റൂംസ്' വ്യവസായമന്ത്രി എളമരം കരീം ഞായറാഴ്ച ഉദ്ഘാടനംചെയ്തു.

25,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ളതാണ്. പാവങ്ങാട്ടുള്ള ഷോറൂമില്‍ ലെതര്‍ / ഫാബ്രിക് സോഫകളും പ്രാദേശിക നിര്‍മിത ഫര്‍ണിച്ചറുകളും ലഭ്യമാണ്. ഉദ്ഘാടനച്ചടങ്ങില്‍ കെ.ആര്‍.എസ്. മൊയ്തുഹാജി, പി.കെ. അഹമ്മദ്, എലത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മോഹന്‍ദാസ്, മുന്‍ എം.എല്‍.എ. ടി.പി.എം. സാഹിര്‍, കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രേണുകാദേവി തുടങ്ങിയവര്‍ പങ്കെടുത്തു.


No comments: