Monday, January 26, 2009

ഗോവിന്ദയുടെ മകള്‍ ബോളിവുഡില്‍


അച്ഛനെ പിന്തുടര്‍ന്ന് ബോളിവുഡില്‍ എത്തിയിരിക്കുകയാണ് നര്‍മദ. ആരാണ് നര്‍മദ എന്നു സംശയിച്ച് നെറ്റി ചുളിക്കാന്‍ വരട്ടെ. ബോളിവുഡിലെ പ്രമുഖ താരം ഗോവിന്ദയുടെ മകളാണ് ഈ നര്‍മദ. ഗോവിന്ദയുടെ എല്ലാ അനുഗ്രഹാശിസ്സുകളോടെതന്നെയാണ് മകളുടെ ബോളിവുഡ് പ്രവേശം. അഭിനയം തന്നെയാണ് നര്‍മദയുടെ ലക്ഷ്യമെങ്കിലും അത്ര പെട്ടെന്ന് ചാടിക്കയറി അഭിനയിക്കേണ്ടെന്ന ഉപദേശമാണ് മകള്‍ക്ക് ഗോവിന്ദ നല്കിയിരിക്കുന്നത്. നര്‍മദയ്ക്ക് ബോളിവുഡില്‍ അവസരങ്ങള്‍ കിട്ടാന്‍ ബുദ്ധിമുട്ടില്ലെന്ന് അറിയാമെങ്കിലും സൂക്ഷ്മതയോടെ ഇടപെടേണ്ട മേഖലയാണിതെന്ന് രാഷ്ട്രീയക്കാരന്‍ കൂടിയായ ഗോവിന്ദയ്ക്ക് അറിയാം.
അതുകൊണ്ട് ക്യാമറയ്ക്ക് മുന്നിലെത്തുന്നതിനുമുമ്പ് ക്യാമറയ്ക്ക് പിന്നില്‍നിന്ന് കാര്യങ്ങള്‍ മനസ്സിലാക്കാനാണ് ഗോവിന്ദ മകള്‍ക്ക് നിര്‍ദേശം നല്കിയിരിക്കുന്നത്.....


No comments: