ഇസ്‌ലാമാബാദ്: ഭീകരസംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ പരസ്യമുഖമായ ജമാഅത്തുദ്ദവ (ജെ.യു.ഡി.) ആസ്ഥാനത്തിന്റെ നിയന്ത്രണം പാകിസ്താന്‍ സര്‍ക്കാര്‍ ഞായറാഴ്ച ഏറ്റെടുത്തു. മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഈ സംഘടനയെ ഐക്യരാഷ്ട്രസഭ നിരോധിച്ചിരുന്നു. ലഷ്‌കര്‍ നിരോധിച്ചതോടെ ജീവകാരുണ്യ വിഭാഗമെന്ന പേരിലാണ് ജെ.യു.ഡി. പാകിസ്താനില്‍ പ്രവര്‍ത്തിച്ചുവന്നത്.
ലാഹോറിനടുത്ത് മുരിഡ്‌കെലില്‍ 'മര്‍കസ്-ഇ-തൊയ്ബ' എന്ന പേരിലുള്ള ആസ്ഥാനത്തിന്റെ നിയന്ത്രണമാണ് പഞ്ചാബ് പ്രവിശ്യയുടെ മുഖ്യഭരണാധികാരി ഖകന്‍ ബാബര്‍ ഏറ്റെടുത്തത്. ലാഹോര്‍ പോലീസ് കമ്മീഷണര്‍, ജില്ലാ പോലീസ് മേധാവി, മതകാര്യവിഭാഗത്തിലെ ഉദ്യോഗസ്ഥന്‍, പോലീസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഏറ്റെടുക്കല്‍.....
No comments:
Post a Comment