Friday, January 02, 2009

മൊബൈല്‍ഫോണ്‍ ഉപയോഗിച്ച തടവുകാര്‍ക്കെതിരെ കേസ്


ചെന്നൈ: വെല്ലൂര്‍ സെന്റര്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് നാലു തടവുകാര്‍ക്കെതിരെ പോലീസ് കേസെടുത്തു. രണ്ടു ഫോണുകളും ബാറ്ററികളും സിംകാര്‍ഡുകളും ഇവരില്‍ നിന്നും കണ്ടെടുത്തിരുന്നു.

മൊബൈല്‍ഫോണിനെക്കുറിച്ച് സൂചനലഭിച്ചതിനെതുടര്‍ന്ന് ജയിലില്‍ പോലീസ് മിന്നല്‍ പരിശോധന നടത്തിയാണ് ഫോണുകള്‍ കണ്ടെടുത്തത്. കേരളത്തിലും ജയില്‍ അധികൃതരുടെ സമ്മതത്തോടുകൂടി തടവുകാര്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതായി പലപ്പോഴും കണ്ടെത്തിയിട്ടുണ്ട്.


No comments: