ഭുവനേശ്വര്‍: കാണ്ഡമാളില്‍ നാലു ബി.ജെ.പി നേതാക്കള്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്തു. ഭീംസെന്‍ പ്രധാന്‍, അനില്‍രാത്, ഗദാധര്‍സാഹു, സരത് സാഹു എന്നിവര്‍ക്കെതിരെയാണ് ഇന്നലെ രാത്രി കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കലാപമുണ്ടാക്കിയതിനും നാശനഷ്ടമുണ്ടാക്കിയതിനും ഇവര്‍ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. ദേശീയ സുരക്ഷാ നിയമപ്രകാരം കൂടുതല്‍പേര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ജില്ലാ അധികൃതര്‍ അറിയിച്ചു.
ബി.ജെ.പി നേതാവായിരുന്ന ലക്ഷ്മണാനസ്വാമിയെ ആഗസ്ത് 23ന് അക്രമികള്‍ വെടിവെച്ചുകൊന്നത്. ഇതേതുടര്‍ന്ന് കാണ്ഡമാള്‍ ജില്ലയില്‍ വ്യാപകമായി അക്രമങ്ങളും കൊലപാതങ്ങളും നടന്നിരുന്നു.
No comments:
Post a Comment