Sunday, January 25, 2009

ചര്‍ച്ചിലിനു മുന്നില്‍ മഹീന്ദ്ര വീണ്ടും കീഴടങ്ങി


മുംബൈ: ഐ. ലീഗില്‍ ഗോവന്‍ ടീമായ ചര്‍ച്ചില്‍ ബ്രദേഴ്‌സ് മുംബൈ മഹീന്ദ്ര യുണൈറ്റഡിനെ വീണ്ടും പരാജയപ്പെടുത്തി. മഹീന്ദ്രയുടെ ഗ്രൗണ്ടില്‍ നടന്ന കളിയില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ചര്‍ച്ചില്‍ വിജയം കണ്ടത് (3-1). ആദ്യ റൗണ്ടില്‍ ഗോവയില്‍ വെച്ച് ചര്‍ച്ചില്‍ മുംബൈ ടീമിനെ പരാജയപ്പെടുത്തിയിരുന്നു. കളി അത്ര കേമമായിരുന്നില്ലെങ്കിലും ഗോവന്‍ടീമിന് എന്നും രക്ഷകനായി മാറാറുള്ള അവരുടെ നൈജീരിയന്‍ താരം ഒഡാഫെ ഒക്കോലി തന്നെയാണ് ഇത്തവണയും ടീമിനെ വിജയത്തിലേറ്റിയത്. നേടിയ മൂന്നു ഗോളില്‍ രണ്ടും ഈ കറുത്ത മുത്തിന്റെ വകയാണ്.
കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ ഡേംപോയെ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തോടെയാണ് മഹീന്ദ്ര സ്വന്തം ഗ്രൗണ്ടില്‍ ചര്‍ച്ചിലിനെ നേരിട്ടത്.....


No comments: