മലബാര്‍ വികസനസെമിനാര്‍
കണ്ണൂര്‍: സംസ്ഥാനത്ത് ടൂറിസം മേഖലയിലെ പശ്ചാത്തലവികസനത്തിന് ടൂറിസം അടിസ്ഥാനസൗകര്യവികസന കോര്‍പ്പറേഷന്‍ രൂപവത്കരിക്കുമെന്ന് ആഭ്യന്തര-ടൂറിസംമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. പാട്യം ഗോപാലന്‍ സ്മാരക പഠനഗവേഷണകേന്ദ്രം സംഘടിപ്പിച്ച മലബാര്‍ വികസന സെമിനാര്‍ കണ്ണൂര്‍ ടൗണ്‍സ്‌ക്വയറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലബാറില്‍ ടൂറിസംമേഖലയില്‍ നിക്ഷേപിക്കുന്നവര്‍ക്ക് 15 ശതമാനം സബ്‌സിഡി അനുവദിക്കും. മറ്റിടങ്ങളില്‍ ഇത് പത്ത്ശതമാനമാണ്. അഞ്ച് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ പൂര്‍ത്തിയായിവരുന്ന ബേക്കല്‍ രണ്ടുവര്‍ഷത്തിനകം അന്താരാഷ്ട്രനിലവാരമുള്ള ടൂറിസ്റ്റ്‌കേന്ദ്രമായി മാറും. മുഴപ്പിലങ്ങാട് ബീച്ചിനെയും അന്താരാഷ്ട്രനിലവാരമുള്ള ടൂറിസ്റ്റ്‌കേന്ദ്രമാക്കും.....
No comments:
Post a Comment