Saturday, January 24, 2009

റിപ്പബ്ലിക് ദിനത്തില്‍ എ.കെ ആന്‍റണി സല്യൂട്ട് സ്വീകരിക്കും


ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രിക്ക് കഴിയാത്തതുകൊണ്ട് ഇക്കുറി പ്രതിരോധമന്ത്രി എ.കെ ആന്റണി പരേഡില്‍ സല്യൂട്ട് സ്വീകരിക്കും.

റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കായി എത്തുന്ന രാഷ്ട്രപതിയേയും ഇത്തവണത്തെ അതിഥിയായ കസാഖ് പ്രസിഡന്റിനേയും സ്വീകരിക്കുന്നതും പരേഡിന് മുന്നോടിയായി 'അമര്‍ ജവാന്‍ ജ്യോതി'യില്‍ പുഷ്പചക്രം സമര്‍പ്പിക്കുന്നതും ആന്റണിയായിരിക്കും.

മന്‍മോഹന്‍സിങ്ങിന് ഹൃദയശസ്ത്രക്രിയ നടത്തുന്നതിനാല്‍ അദ്ദേഹത്തിന്റെ അഭാവത്തില്‍ മന്ത്രിസഭയിലെ രണ്ടാമനായ പ്രണബ് മുഖര്‍ജിക്കാണ് പ്രധാനമന്ത്രിയുടെ ചില താല്‍ക്കാലിക ചുമതലകള്‍ നല്‍കിയിരിക്കുന്നത്. ധനകാര്യത്തിനു പുറമെ, പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയും മന്ത്രിസഭാ യോഗങ്ങളിലെ അധ്യക്ഷ സ്ഥാനവും പ്രണബാണ് കൈകാര്യം ചെയ്യുന്നത്.....


No comments: