ലണ്ടന്‍: തമിഴുപുലികളും സൈന്യവുമായി പോരാട്ടം തുടരുന്ന ശ്രീലങ്കയില്‍ നിന്ന് മൂന്ന് വിമാനങ്ങളുമായി പുലിത്തലവന്‍ പ്രഭാകരന്‍ രക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്. ശ്രീലങ്കന്‍ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ലണ്ടനില്‍ നിന്നുള്ള ദ ടൈംസ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മൂന്ന് ചെക്ക് നിര്‍മിത സ്‌ലിന്‍ 143 വിമാനങ്ങളുമായി പ്രഭാകരന്‍ രക്ഷപ്പെട്ടതായാണ് വിവരം.
രൂക്ഷപോരാട്ടം നടക്കുന്ന ശ്രീലങ്കയില്‍ മുല്ലൈത്തീവില്‍ തമിഴ്പുലികളുടെ ഒരു തന്ത്രപ്രധാന താവളംകൂടി സൈന്യം ഇന്നലെ പിടിച്ചെടുത്തിരുന്നു. തെക്കന്‍ മുല്ലൈത്തീവിലും കിഴക്കന്‍ വിശ്വമാടുവിലും കാല്‍മാടുകുളം ടാങ്കിനു വടക്കുകിഴക്കന്‍ മേഖലയിലും വെള്ളിയാഴ്ച വ്യോമാക്രമണം നടത്തിയതായി സൈനികവൃത്തങ്ങള്‍ പറഞ്ഞു.
പുതുകുടിയിരിപ്പിനു പടിഞ്ഞാറുള്ള എല്‍.....
No comments:
Post a Comment