ന്യൂഡല്‍ഹി: ഇന്ത്യയും കസാഖ്‌സ്താനും തമ്മില്‍ സൈനികേതര ആണവ സഹകരണകരാര്‍ ഒപ്പിട്ടു. റിപ്പബ്ലിക് ദിനാഘോഷത്തില്‍ പ്രത്യേക അതിഥിയായി പങ്കെടുക്കാന്‍ എത്തിയ കസാഖ് പ്രസിഡന്റ് നൂറുസുല്‍ത്താന്‍ നസര്‍ബായേവും പ്രധാനമന്ത്രിയുടെ ചുമതല വഹിക്കുന്ന വിദേശകാര്യ മന്ത്രി പ്രണബ് മുഖര്‍ജിയുമാണ് കരാറിലൊപ്പിട്ടത്. ഓസ്‌ട്രേലിയ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ യൂറേനിയം നിക്ഷേപമുള്ള രാജ്യമാണ് കസാഖ്‌സ്താന്‍.
ആണവ കരാറിന് പുറമെ മറ്റ് നാലു കരാറുകളും ഇരുരാജ്യങ്ങള്‍ തമ്മില്‍ ഒപ്പിട്ടിട്ടുണ്ട്. കുറ്റവാളികളെ കൈമാറുക, ബഹിരാകാശ സഹകരണം, ലോക വ്യാപാര സംഘടനാ പ്രവേശനത്തിനുള്ള കസാഖ് ശ്രമത്തിനുള്ള പിന്തുണ, എണ്ണവ്യാപാരത്തിനുള്ള ഉടമ്പടി എന്നീ കരാറുകളിലാണ് ധാരണയായത്.....
No comments:
Post a Comment