(+00121552+)ന്യൂഡല്‍ഹി:ഇന്ത്യയും കസാഖ്‌സ്താനും സൈനികേതര ആണവക്കരാറില്‍ ഒപ്പുവെച്ചു. കസാഖ്‌സ്താന്‍ പ്രസിഡന്റ് നൂര്‍സുല്‍ത്താന്‍ നസര്‍ബയേവ് ഇന്ത്യയിലെത്തിപ്പോഴാണ് ആണവക്കാരുള്‍പ്പെടെ അഞ്ച് ഉടമ്പടികളില്‍ ഒപ്പുവെച്ചത്.
കുറ്റവാളികളെ പരസ്പരം കൈമാറാനുള്ള കരാര്‍, ലോകവ്യാപാരസംഘടനയില്‍ കസാഖ്‌സ്താന്‍ ചേര്‍ന്നതു സംബന്ധിച്ച നടപടിച്ചട്ടങ്ങള്‍, ബഹിരാകാശ സഹകരണ കരാര്‍, ഊര്‍ജ കരാര്‍ എന്നിവയിലാണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്.
ആണവക്കരാര്‍ പ്രകാരം ഇന്ത്യയിലെ ആണവനിലയങ്ങള്‍ക്ക് കസാഖ്‌സ്താന്‍ ഇന്ധനം നല്‍കും. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ യുറേനിയം നിക്ഷേപമുള്ള രാജ്യമാണ് കസാഖ്‌സ്താന്‍.
ആണവക്കരാറില്‍ കസാഖ് പ്രസിഡന്റ് നസര്‍ബയേവും രാഷ്ട്രപതി പ്രതിഭാ പാട്ടീലുമാണ് ഒപ്പുവെച്ചത്.....
No comments:
Post a Comment