(+00121547+)കാഠ്മണ്ഡു: നേപ്പാളിലെ പ്രശസ്തമായ പശുപതിനാഥ് ക്ഷേത്രത്തില്‍ ഇന്ത്യക്കാരായ തീര്‍ഥാടകരെ കൊള്ളയടിക്കുന്ന സംഘം അറസ്റ്റിലായി. യു.പി.യിലെ ഫൈസബാദ് സ്വദേശിയായ നാഥൂറാംവര്‍മയുടെ നേതൃത്വത്തിലെ ഏഴംഗസംഘമാണ് കാഠ്മണ്ഡു പോലീസിന്റെ പിടിയിലായത്.
പശുപതിനാഥില്‍ ദര്‍ശനത്തിനെത്തിയ നാഥൂറാമും സംഘവും അവിടെ താമസമാക്കി കവര്‍ച്ച ഉപജീവനമാക്കുകയാണുണ്ടായത്. ക്ഷേത്രത്തിലെത്തുന്ന ഇന്ത്യക്കാരെ ഇവര്‍ നാട്ടുകാര്‍ എന്ന നിലയില്‍ പരിചയപ്പെട്ട് സഹായം വാഗ്ദാനം ചെയ്യും.
വഴികാട്ടികളായി ഒപ്പം കൂടി തക്കം കിട്ടുമ്പോള്‍ കൊള്ളയടിക്കും. ഇതാണ് പതിവുരീതി. അറസ്റ്റിലായവരില്‍ നിന്ന് 1.4 ലക്ഷം രൂപയും പോലീസ് പിടിച്ചെടുത്തു.
No comments:
Post a Comment