Sunday, January 25, 2009

ഒളിമ്പിക്‌സ് മെഡല്‍ ലക്ഷ്യമിട്ട് റിലേ ട്രയല്‍സ് കൊച്ചിയില്‍


കേരളത്തില്‍നിന്ന് പത്തുതാരങ്ങള്‍
പരിശീലനം മിത്തല്‍ ഗ്രൂപ്പ് വക

കോഴിക്കോട്: ലണ്ടന്‍ ഒളിമ്പിക്‌സില്‍ മെഡല്‍ ലക്ഷ്യമിട്ട് ഇന്ത്യന്‍ വനിതാ റിലേ ടീമുകളെ കണ്ടെത്താനുള്ള ട്രയല്‍സ് അടുത്തയാഴ്ച കൊച്ചിയിലെ മഹാരാജാസ് കോളേജ് സിന്തറ്റിക് ട്രാക്കില്‍ നടക്കും. ജനവരി 28 മുതല്‍ 31 വരെ നടക്കുന്ന ട്രയല്‍സില്‍ രാജ്യത്തെ 26 ജൂനിയര്‍ താരങ്ങള്‍ പങ്കെടുക്കും. ഇതില്‍ പത്തുപേര്‍ കേരളത്തില്‍നിന്നാണ്. ഉരുക്കുവ്യവസായികളായ മിത്തല്‍ ഗ്രൂപ്പും ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷനും ചേര്‍ന്നാണ് ട്രയല്‍സ് സംഘടിപ്പിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മിത്തല്‍ സ്‌പോര്‍ട്‌സ് ട്രസ്റ്റ് വിദഗ്ധ പരിശീലനം നല്‍കും.
മിത്തല്‍ സ്‌പോര്‍ട്‌സ് ട്രസ്റ്റിന്റെ വിദഗ്ധരുടെ മേല്‍നോട്ടത്തിലാണ് ട്രയല്‍സ് നടത്തുന്നത്. വിദേശി പരിശീലകരും ട്രയല്‍സിനെത്തുന്നുണ്ട്.....


No comments: