Tuesday, January 27, 2009

പ്രധാനമന്ത്രി സുഖം പ്രാപിക്കുന്നു


ന്യൂഡല്‍ഹി: ശനിയാഴ്ച ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ മെച്ചപ്പെട്ടതായും അദ്ദേഹം സാധാരണ ഭക്ഷണങ്ങള്‍ കഴിച്ചു തുടങ്ങിയതായും ആസ്പത്രി അധികൃതര്‍ അറിയിച്ചു.

പ്രധാനമന്ത്രി ഇപ്പോഴും ഐ.സി.യുവില്‍ തന്നെയാണന്നും മറ്റ് മുറിയിലേക്ക് മാറ്റുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കുമെന്നും അദ്ദേഹത്തിന്റെ ഡോക്ടര്‍ കെ.എസ് റെഡ്ഡി പറഞ്ഞു. ആസ്പത്രിയിലുള്ള ഭാര്യയോടും മൂന്ന് മക്കളോടുമൊത്ത് പ്രധാനമന്ത്രി രാവിലെ ഭക്ഷണം കഴിച്ചതായും ആസ്പത്രി അധികൃതര്‍ അറിയിച്ചു.


No comments: