Tuesday, January 27, 2009

പബ്ബ് ആക്രമണം: ശ്രീരാമസേനാ നേതാവിനെ അറസ്റ്റ് ചെയ്തു


മംഗലാപുരം: മംഗലാപുരത്ത് ബാലമഠം റോഡിലുള്ള പബ്ബ് ആക്രമിച്ച് കേസില്‍ ശ്രീരാമസേനാ നേതാവ് പ്രസാദ് അത്താവറിനെ അറസ്റ്റ് ചെയ്തു.

പബ്ബില്‍ കടന്നുകയറി അവിടെയുണ്ടായിരുന്ന സ്ത്രീകളടക്കമുള്ളവരെ ശ്രീരാമസേനാ പ്രവര്‍ത്തകര്‍ ആക്രമിച്ചത് രാജ്യമെങ്ങും വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രസാദ് അത്താവറിനെ അറസ്റ്റ് ചെയ്യാന്‍ കര്‍ണാടക സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്. സംഭവുമായി ബന്ധപ്പെട്ട് 10 ശ്രീരാമസേനാ പ്രവര്‍ത്തകരെ ശനിയാഴ്ച രാത്രി അറസ്റ്റ് ചെയ്തിരുന്നു.

സ്ത്രീകള്‍ പബ്ബുകളില്‍ പോകുന്നതും മദ്യപിക്കുന്നതും ഭാരതീയ സംസ്‌ക്കാരത്തിന് യോജിച്ചതല്ലന്ന പേരിലായിരുന്നു ശനിയാഴ്ച രാത്രി ശ്രീരാമസേനാ പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടത്.


No comments: