ലോസ് ഏഞ്ചല്‍സ്: തെക്കന്‍ കാലിഫോര്‍ണിയയില്‍ ഒറ്റ പ്രസവത്തില്‍ ഒരു സ്ത്രീ എട്ടു കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. ആറു ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമടങ്ങുന്ന കുട്ടിക്കൂട്ടത്തെ വെറും അഞ്ചു മിനിട്ടു നീണ്ട സിസേറിയന്‍ ഓപ്പറേഷനിലൂടെയാണ് പുറത്തെടുത്തത്.
ബെല്‍ഫ്‌ളവറിലെ കൈസര്‍ പെര്‍മനന്റ് ആസ്പത്രിയിലാണ് ഈ അപൂര്‍വ്വ പ്രസവം നടന്നത്. അമ്മയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഈ സ്ത്രീയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഒരു പ്രസവത്തില്‍ എട്ട് കുഞ്ഞുങ്ങള്‍ ജനിക്കുന്ന രണ്ടാമത്തെ സംഭവമാണ് ഇത്. 1998 ല്‍ ടെക്‌സസിലെ ഒരു സ്ത്രീക്കാണ് ആദ്യമായി എട്ടു കുഞ്ഞുങ്ങള്‍ ജനിച്ചത്. ഇതില്‍ ഒരു കുട്ടി ഒരാഴ്ചയ്ക്കകം മരിച്ചുപോയിരുന്നു.
No comments:
Post a Comment