ബൊഗോട്ട: പുതുവല്‍സരാഘോഷത്തിനിടയില്‍ ഗ്രനേഡ് പൊട്ടി വടക്കന്‍ കൊളംബിയയില്‍ അഞ്ചുപേര്‍ മരിച്ചു. 65പേര്‍ക്ക് പരിക്കേറ്റു.
വിജനമായ സ്ഥലത്ത് വിഘടനവാദികളും മയക്കുമരുന്ന് മാഫിയയുടെ അംഗങ്ങളും ചേര്‍ന്ന് പുതുവല്‍സരം ആഘോഷിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.
ഗ്രനേഡ് അബദ്ധത്തില്‍ പൊട്ടുകയായിരുന്നുവെന്നാണ് സംഭവസ്ഥലത്തെത്തിയ സൈനികര്‍ റിപ്പോര്‍ട്ട് ചെയ്തത്.
സംഭവം തീവ്രവാദിയാക്രമണം അല്ലെന്നും അവര്‍ വ്യക്തമാക്കി. സൈന്യം എത്തുന്നതിനു മുമ്പ് സംഘത്തിലുണ്ടായിരുന്ന പലരും രക്ഷപ്പെട്ടു. പരിക്കേറ്റവരെ അറസ്റ്റു ചെയ്ത് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
No comments:
Post a Comment