Friday, January 02, 2009

കുന്നംകുളത്ത് ബസ്സപകടം, 50പേര്‍ക്ക് പരിക്ക്‌


കുന്നംകുളം: കുന്നംകുളത്തിനടുത്ത് ആര്‍ത്താറ്റില്‍ സ്വകാര്യബസ്സുകള്‍ കൂട്ടിയിടിച്ച് 50 പേര്‍ക്ക് പരിക്കേറ്റു. മൂന്നുപേരുടെ നില ഗുരുതരം.

ആര്‍ത്താറ്റ് അലൈഡ് ആസ്പത്രിക്ക് സമീപം രാവിലെ ഒന്‍പതിനാണ് അപകടമുണ്ടായത്.

ഗുരുതരമായി പരിക്കേറ്റ എല്‍.എസ്.കോളേജിലെ വിദ്യാര്‍ത്ഥി എരുമപ്പെട്ടി സ്വദേശി നീതു (20), വെള്ളറക്കാട് സ്വദേശി സുലേഖ (19), ആളൂര്‍ സ്വദേശി ലക്ഷ്മി (65) എന്നിവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

ചാവക്കാട്ടേക്ക് പോകുകയായിരുന്ന സ്വകാര്യബസ്സില്‍ ഗുരുവായൂരിലേക്ക് യാത്രതിരിച്ച ബസ്സ് ഇടിക്കുകയായിരുന്നു.


No comments: