തിരുവനന്തപുരം: കേരളത്തില്‍ രണ്ട് കമ്പനി കമാന്‍ഡോ സേനയെ രൂപവല്‍ക്കരിക്കാന്‍ തീരുമാനിച്ചതായി ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. ഇതിനായി പുതിയ റിക്രൂട്ട്‌മെന്റ് നടത്താനാണ് തീരുമാനം. 22 വയസ് പ്രായമുളളവരെയായിരിക്കും പുതിയ കമാന്‍ഡോ സേനയിലേക്ക് തിരഞ്ഞെടുക്കുക.
ലോക്കല്‍ പോലീസിനെയും ആംഡ് റിസര്‍വ് പോലീസിനെയും സംയോജിപ്പിക്കാനും തീരുമാനമായി.
കേരളത്തിലെ ക്രൈം നിരക്കില്‍ കൂടുതലും ട്രാഫിക് കുറ്റങ്ങളാണ്. ഇതു കുറയ്ക്കാനായി പോലീസ് കര്‍ശനമായി ഇടപെടും. കാലങ്ങളായി ആവശ്യപ്പെടുന്ന ട്രാഫിക് ഐ.ജി.യെ നിയമിക്കാന്‍ തീരുമാനമായി.
രഹസ്യാന്വേഷണം ശക്തമാക്കും. സംസ്ഥാനത്തെ മീന്‍പിടുത്തക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കും.....
No comments:
Post a Comment