ന്യൂഡല്‍ഹി: റിപ്പബ്ലിക്ദിന പരേഡില്‍ ഇത്തവണ പ്രധാനമന്ത്രിയുടെ ചുമതലകള്‍ പ്രതിരോധ മന്ത്രി എ.കെ. ആന്റണി നിര്‍വഹിക്കും. രാഷ്ട്രപതിയെ സ്വീകരിക്കുന്നതും അജ്ഞാതഭടന്റെ സ്മാരകമായ 'അമര്‍ജവാന്‍ ജ്യോതി'യില്‍ പുഷ്പചക്രം സമര്‍പ്പിക്കുന്നതും ആന്റണിയാണ്. പ്രതിരോധമന്ത്രി കാര്യാലയം വ്യക്തമാക്കിയതാണിത്.
പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ആസ്പത്രിയിലായതുകാരണമാണ് പ്രതിരോധമന്ത്രി ഈ ചുമതലകള്‍ നിര്‍വഹിക്കുന്നത്. ഇതാദ്യമായാണ് ഒരു പ്രധാനമന്ത്രിക്ക് റിപ്പബ്ലിക്ദിന പരേഡില്‍ പങ്കെടുക്കാന്‍ കഴിയാതെപോകുന്നത്. ഒരു പ്രതിരോധമന്ത്രിക്ക് ഇതിന് അവസരം ലഭിക്കുന്നതും ആദ്യം.
റിപ്പബ്ലിക്ദിന പരേഡും അനുബന്ധചടങ്ങുകളും പ്രതിരോധമന്ത്രാലയത്തിന്റെ ചടങ്ങുകളാണെന്നും പ്രധാനമന്ത്രിയുടെ അസാന്നിധ്യത്തില്‍ പ്രതിരോധമന്ത്രി ഇതു ചെയ്യുന്നത് സാധാരണം മാത്രമാണെന്നും മന്ത്രാലയത്തിന്റെ വക്താവ് ശീതാംശു കര്‍ പറഞ്ഞു.....
No comments:
Post a Comment