ഇല്ലിനോയി: ഇല്ലിനോയി വിമാനത്താവളത്തിനു സമീപം ചെറുവിമാനം തകര്‍ന്ന് രണ്ടുപേര്‍ മരിച്ചു.
രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വിമാനം പൂര്‍ണ്ണമായും കത്തിനശിച്ചു. രാത്രി ഒന്‍പതിനാണ് അപകടമുണ്ടായത്.
കാലാവസ്ഥ വ്യതിയാനങ്ങള്‍ വകവെയ്ക്കാതെ പൈലറ്റ് വിമാനം ഇറക്കാന്‍ ശ്രമിച്ചതാണ് അപകടത്തിനു കാരണമായതെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.
നാലു പേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനമാണ് തകര്‍ന്നത്.
No comments:
Post a Comment