ന്യൂഡല്‍ഹി: നാഷണല്‍ കോണ്‍ഫ്രന്‍സിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ കശ്മീരില്‍ ജനവരി 5-ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും.
എന്‍.സി-കോണ്‍ഗ്രസ് നേതാക്കള്‍ ന്യൂഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. മന്ത്രിസഭയില്‍ കോണ്‍ഗ്രസിന്റെ പ്രാതിനിധ്യത്തെക്കുറിച്ചുള്ള ധാരണയില്‍ എത്താനായിരുന്നു കൂടിക്കാഴ്ച. എന്‍.സി നേതാക്കളായ ഒമര്‍ അബ്ദുള്ള, എ.ആര്‍ റാതര്‍, മുഹമ്മദ് ഷാഫി ഉറി, നിലാന്‍ അല്‍ത്താഫ് എന്നിവരും കോണ്‍ഗ്രസ് നേതാക്കളായ പ്രണബ് മുഖര്‍ജി, എ.കെ ആന്റണി, അഹമ്മദ് പട്ടേല്‍, ഗുലാം നബി ആസാദ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്ന ഒമര്‍ അബ്ദുള്ള ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയാണ്.
No comments:
Post a Comment