വാഷിങ്ങ്ടണ്‍: പുതുവല്‍സര രാത്രിയില്‍ ബോംബ് ഭീഷണിയെത്തുടര്‍ന്ന് യു.എസ്സിലെ കൊളൊറാഡോയിലെ റിസോര്‍ട്ട് നഗരമായ ആസ്പനിലെ ജനങ്ങളെ ഒഴിപ്പിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നാലു ബോംബുകള്‍ കണ്ടെത്തി നിര്‍വീര്യമാക്കി.
ജിം ബ്ലാനിങ്ങ് എന്ന വൃദ്ധന്റെ മുറിയില്‍ നിന്നാണ് ബോംബുകള്‍ കണ്ടെത്തിയത്. ഇയാളെ പിന്നീട് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.
60,000 യു.എസ് ഡോളര്‍ നല്‍കിയില്ലെങ്കില്‍ നഗരം ബോംബു വെച്ചു തകര്‍ക്കുമെന്നായിരുന്നു ഭീഷണി. മാനസിക നില തെറ്റിയ ആളായിരുന്നു ബ്ലാനിങ്ങ് എന്നും ഇയാള്‍ മോഷണക്കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും ബന്ധുക്കള്‍ വെളിപ്പെടുത്തി.
No comments:
Post a Comment