ന്യൂഡല്‍ഹി: മൂടല്‍മഞ്ഞ് ഭയന്ന് അഞ്ച് ആഭ്യന്തര വിമാനസര്‍വീസുകള്‍ റദ്ദാക്കി. എന്നാല്‍ മഞ്ഞ് കുറഞ്ഞതിനെതുടര്‍ന്ന് മറ്റുവിമാനസര്‍വീസുകള്‍ പതിവുപോലെ നടത്തുമെന്ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും അറിയിച്ചു.
പുലര്‍ച്ചെ പോകേണ്ടിയിരുന്ന മുംബൈ, ബാംഗ്ലൂര്‍, ചെന്നൈ വിമാനങ്ങളാണ് റദ്ദാക്കിയത്. മൂടല്‍മഞ്ഞുണ്ടാകുമെന്ന പ്രവചനവും യാത്രക്കാരുടെ കുറവുമാണ് വിമാനം റദ്ദാക്കാന്‍ ഇടയാക്കിയത്. ഇന്നലെ 200 ലേറെ സര്‍വീസുകള്‍ മഞ്ഞുമൂലം താമസിച്ചിരുന്നു. 25 വിമാനങ്ങള്‍ റദ്ദാക്കുകയും അഞ്ച് സര്‍വീസുകള്‍ മറ്റുവിമാനത്താവളങ്ങളിലേക്ക് മാറ്റിവിട്ടിരുന്നു.
No comments:
Post a Comment