മുംബൈ: ഹോട്ടല്‍ ആക്രമണത്തിന് നേതൃത്വം കൊടുത്ത ശിവസേന പാര്‍ലമെന്‍റംഗം സഞ്ജയ് റൗത്ത് അറസ്റ്റിലായി. സേനാ മുഖപത്രമായ സാമ്‌നയുടെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ കൂടിയാണ് സഞ്ജയ്.
കഴിഞ്ഞയാഴ്ച അന്ധേരിയിലെ ഇന്‍ര്‍കോണ്ടിനന്‍റല്‍ ഹോട്ടലിലാണ് എം.പിയുടെ നേതൃത്വത്തില്‍ 500 ഓളം ശിവസേനാ പ്രവര്‍ത്തകര്‍ ആക്രമം അഴിച്ച് വിട്ടത്. 21 തൊഴിലാളികളെ ഹോട്ടല്‍ മാനേജ്‌മെന്‍റ് പിരിച്ചുവിട്ടുവെന്നാരോപിച്ചാണ് ഇവര്‍ ഹോട്ടല്‍ ലോബിയും അടുക്കളയും അടിച്ച് തകര്‍ത്തത്.
No comments:
Post a Comment