Tuesday, January 27, 2009

സംവരണം: വരുമാനപരിധി 4.5 ലക്ഷമാക്കി ഉയര്‍ത്തി


തിരുവനന്തപുരം: മെഡിക്കല്‍-എഞ്ചിനീയറിങ്ങ് പ്രവേശനത്തിനായുള്ള പിന്നോക്കവിഭാഗ സംവരണ വരുമാനപരിധി 2.5 ലക്ഷത്തില്‍ നിന്ന് 4.5 ലക്ഷമായി ഉയര്‍ത്തിയതായി വിദ്യാഭ്യാസ മന്ത്രി എം.എ ബേബി അറിയിച്ചു. 2009 ലെ മെഡിക്കല്‍ എന്‍ജിനിയറിങ് എന്‍ട്രന്‍സ് പ്രോസ്‌പെക്ടസ് പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രവേശനപരീക്ഷ പുനസംഘടനയെകുറിച്ചുള്ള ആര്‍ വി ജി മേനോന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ അന്തിമ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.


No comments: