മുംബൈ: നവംബര്‍ 28ന് സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ എം.ടി. ബിസ്‌കാല്‍ജിയ എന്ന ചരക്കുകപ്പലിലെ 25 ഇന്ത്യക്കാരുള്‍പ്പെടെ 31 ജീവനക്കാരെ മോചിപ്പിച്ചു. ജീവനക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്ന് നാഷണല്‍ യൂണിയന്‍ ഓഫ് സീഫേറേഴ്‌സ് ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി അബ്ദുള്‍ഗാനി സെറാങ് പറഞ്ഞു.
എം.ടി. ബിസ്‌കാല്‍ജിയയില്‍ ഇന്ത്യക്കാര്‍ക്കുപുറമെ മൂന്നു ബംഗ്ലാദേശികള്‍, രണ്ടു ബ്രിട്ടീഷുകാര്‍, ഒരു ഐറിഷ്‌കാരന്‍ എന്നിവരാണുണ്ടായിരുന്നത്. കപ്പല്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ സമയത്തുതന്നെ ഇതിലെ ബ്രിട്ടീഷുകാരും ഐറിഷുകാരനും കടലില്‍ ചാടി രക്ഷപ്പെടുകയായിരുന്നു.
മറ്റുള്ളവരെയാണ് കടല്‍ ക്കൊള്ളക്കാര്‍ രണ്ടുമാസത്തോളം ബന്ദികളാക്കിയത്. 16,282 ടണ്‍ വസ്തുക്കളാണ് ഈ കെമിക്കല്‍ ടാങ്കറിലുണ്ടായിരുന്നത്.....
No comments:
Post a Comment