Sunday, January 25, 2009

പാക് അതിര്‍ത്തിയിലെ യു.എസ്. ആക്രമണം: മരണസംഖ്യ 21 ആയി


(+00121544+)ഇസ്‌ലാമാബാദ്: പാക് ഗോത്രമേഖലയായ വസിരിസ്താനില്‍ വെള്ളിയാഴ്ച അമേരിക്കന്‍ സൈന്യം നടത്തിയ രണ്ട് മിസൈലാക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം 21 ആയി. തെക്കന്‍ വസിരിസ്താനിലെയും വടക്കന്‍ വസിരിസ്താനിലെയും തകര്‍ന്ന വീടുകളില്‍നിന്ന് ആറു മൃതദേഹങ്ങള്‍ കൂടി ശനിയാഴ്ച കണ്ടെടുത്തു.

യു.എസിലെ പുതിയ പ്രസിഡന്റ് ബരാക് ഒബാമ പാക് തീവ്രവാദ കേന്ദ്രങ്ങള്‍ക്കെതിരെ സ്വീകരിച്ച കടുത്ത നിലപാടിന്റെ ഭാഗമായാണ് സൈനിക നടപടിയെ വിലയിരുത്തുന്നത്. ഒബാമ ചുമതലയേറ്റ് നാലാം നാള്‍ നടക്കുന്ന ശക്തമായ സൈനിക നടപടിയാണിത്.

അതിനിടെ പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി യു.എസ്. ആക്രമണങ്ങളില്‍ പാകിസ്താനുള്ള പ്രതിഷേധം അമേരിക്കന്‍ സ്ഥാനപതി ആനി ഡബ്ല്യു.....


No comments: