ബാര്‍സിലോണ: സ്‌പെയിന്‍ മുതല്‍ തെക്കന്‍ ജര്‍മനി വരെയുള്ള പ്രമുഖ യൂറോപ്യന്‍ പ്രദേശങ്ങളില്‍ ശനിയാഴ്ച മുതല്‍ തുടരുന്ന ശക്തമായ ശൈത്യക്കാറ്റില്‍ പതിനഞ്ചിലധികം പേര്‍ മരിച്ചു. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് ആഞ്ഞടിക്കുന്നത്.
സ്‌പെയിനിലാണ് ഏറ്റവുമധികം നാശനഷ്ടമുണ്ടായത്. ഇവിടെ നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഒന്‍പതു പേരാണ് മരിച്ചത്. രണ്ടു സ്‌പോര്‍ട്‌സ് സ്‌കൂളുകളുടെ മേല്‍ക്കൂര തകര്‍ന്നു വീണ് പതിമൂന്ന് കുട്ടികള്‍ക്ക് പരിക്കേറ്റു.
1999-നു ശേഷം യൂറോപ്പിലുണ്ടാകുന്ന ഏറ്റവും വലിയ ശൈത്യക്കാറ്റാണ് ശനിയാഴ്ച മുതല്‍ തുടരുന്നത്. പോലീസും സേനയും സന്നദ്ധസംഘടനകളും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
No comments:
Post a Comment