സിഡ്‌നി: ഒരുവശത്ത് ഒന്നാം നമ്പറാകാനുള്ള വെമ്പലോടെ, ആത്മവിശ്വാസത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുന്ന ദക്ഷിണാഫ്രിക്ക. മറുഭാഗത്ത് പരിക്കും ഫോമില്ലായ്മയും തുടരെ നേരിട്ട തോല്‍വികള്‍ ടീമിന് സമ്മാനിച്ച സമ്മര്‍ദവും പേറി ഓസ്‌ട്രേലിയ. തുടരെ രണ്ട് ജയങ്ങളുമായി ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതോടെ സിഡ്‌നി ടെസ്റ്റിന് പ്രസക്തിയില്ലെങ്കിലും ക്രിക്കറ്റ് ചരിത്രത്തില്‍ ഈ മത്സരത്തിന് ചിലത് രേഖപ്പെടുത്താനുണ്ട്. ശനിയാഴ്ച ആദ്യഓവര്‍ മുതല്‍ക്ക് അതിന്റെ ആവേശം മത്സരത്തില്‍ പിടിമുറുക്കും.
16 വര്‍ഷത്തിനുശേഷം സ്വന്തം നാട്ടില്‍ പരമ്പര കൈമോശം വരുത്തിയിട്ടില്ലാത്ത ഓസ്‌ട്രേലിയക്ക് നാണക്കേടിന്റെ കാഠിന്യം കുറയ്ക്കാനെങ്കിലും സിഡ്‌നിയില്‍ ജയിക്കണം.
പക്ഷേ, പരിചയസമ്പത്തില്ലാത്ത ബൗളര്‍മാരുമായി ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വിജയം നേടാമെന്ന് പ്രതീക്ഷയില്ലെന്ന് ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിങ് തുറന്നുസമ്മതിച്ചു കഴിഞ്ഞു.....
No comments:
Post a Comment