(+00121679+)ന്യൂയോര്‍ക്ക് സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന അമേരിക്കയില്‍ തിങ്കളാഴ്ച വിവിധ കമ്പനികള്‍ 71,400പേരെ പിരിച്ചുവിട്ടു. സാമ്പത്തിക പുനരുജ്ജീവനം ഉടന്‍ സാധ്യമല്ലെന്നുള്ളതിന്റെ സൂചനയാണ് തിങ്കളാഴ്ചത്തെ കൂട്ടപ്പിരിച്ചുവിടലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഈവര്‍ഷം ആദ്യമാസം തന്നെ അമേരിക്കയില്‍ രണ്ടുലക്ഷം പേരെ വിവിധ കമ്പനികള്‍ പിരിച്ചുവിട്ടിട്ടുണ്ട്. 2008-ല്‍ മൊത്തം 26 ലക്ഷംപേര്‍ക്കാണ് തൊഴില്‍ നഷ്ടമായത്. ഇത് 1995നുശേഷം അമേരിക്കയിലുണ്ടായ ഏറ്റവും വലിയ പിരിച്ചുവിടലാണ്.
അതേസമയം, സാമ്പത്തിക മാന്ദ്യത്തോടടുക്കുന്ന റഷ്യയില്‍ ഡിസംബറില്‍ അഞ്ചുലക്ഷംപേര്‍ക്ക് ജോലി നഷ്ടമായി. കൂടാതെ, ശമ്പളത്തിലും വ്യവസായ നിക്ഷേപത്തിലും സാമ്പത്തികവര്‍ഷത്തിലെ ആദ്യത്തെ ഒമ്പതുമാസത്തില്‍ കാര്യമായ ഇടിവുണ്ടായി.....
No comments:
Post a Comment