Wednesday, January 28, 2009

പവന് 10,360 രൂപ


കൊച്ചി: സ്വര്‍ണവില ചൊവ്വാഴ്ച പുതിയ റെക്കോഡിട്ടു. പവന്‍ വില 80 രൂപ വര്‍ധിച്ച് 10,360 രൂപയായി. അതായത് ഗ്രാമിന് 1295 രൂപ. തങ്കത്തിന് 1395 രൂപയില്‍ നിന്ന് 1400 രൂപയിലേക്കുയര്‍ന്നു.

കഴിഞ്ഞാഴ്ച ആഗോള വിപണിയിലെ വര്‍ധനയ്‌ക്കൊത്ത് കേരളത്തില്‍ സ്വര്‍ണവില ഉയര്‍ന്നിരുന്നില്ല. എന്നാല്‍ ചൊവ്വാഴ്ച രാവിലെ ന്യൂയോര്‍ക്കില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 907 ഡോളര്‍ വരെ വര്‍ധിച്ചു. ഇത് വൈകീട്ട് 895 ഡോളറായി താഴ്ന്നു. സ്വര്‍ണവില തത്കാലം കൂടുതല്‍ ഉയരില്ലെന്നാണ് ബുള്ള്യന്‍ വിപണിയിലെ വിലയിരുത്തല്‍.

കഴിഞ്ഞ വര്‍ഷം ഇതേകാലത്ത് പവന്‍ വില 8640 രൂപയായിരുന്നു. അതിനെ അപേക്ഷിച്ച് 1720 രൂപയാണ് കൂടിയത്-20 ശതമാനം വര്‍ധന. സ്വര്‍ണത്തിലെ നിക്ഷേപം വന്‍ മൂല്യവര്‍ധന നല്‍കുമെന്നാണ് ഇത് വ്യക്തമാക്കുന്നത്.....


No comments: