Saturday, January 31, 2009

ഒബാമ വീണ്ടും അച്ഛനാകുന്നു?


ലണ്ടന്‍: വൈറ്റ്ഹൗസില്‍ അഞ്ചാമതൊരംഗം കൂടി എത്തുന്നുവെന്ന് അമേരിക്കയില്‍ അഭ്യൂഹം. യു.എസ്. പ്രഥമവനിതയായ മിഷേല്‍ ഒബാമ ഗര്‍ഭിണിയാണെന്നും അവര്‍ മൂന്നാമത്തെ കുഞ്ഞിനെ കാത്തിരിക്കുകയാണെന്നുമുള്ള വാര്‍ത്ത വിശ്വസിക്കണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിലാണ് അമേരിക്കക്കാര്‍. യു.എസ്. പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് മൂന്നാമത്തെ കുട്ടി ജനിക്കാന്‍ പോകുന്നു എന്ന് ബ്രിട്ടീഷ് മാധ്യമങ്ങളാണ് കണ്ടെത്തിയത്. എന്നാല്‍, വൈറ്റ് ഹൗസ് ഇതിനെപ്പറ്റി പ്രതികരിച്ചിട്ടില്ല. 47 കാരനായ ഒബാമയും 45 കാരി മിഷേലും ഇനി കുട്ടികള്‍ വേണ്ട എന്ന തീരുമാനത്തിലായിരുന്നു. മാലിയയ്ക്കും (10) സാഷയ്ക്കും (7) താഴെ വരുന്നത് ആണ്‍കുട്ടിയായിരിക്കണമെന്ന് അമേരിക്കക്കാര്‍ ആഗ്രഹം പ്രകടിപ്പിച്ചുകഴിഞ്ഞു.....


സെന്‍സെക്‌സ് 188 പോയിന്റ് ഉയര്‍ന്നു


മുംബൈ: അമേരിക്കന്‍ ഓഹരി സൂചികയായ ഡൗ ജോണ്‍സ് 226 പോയിന്റ് ഇടിഞ്ഞതിനെത്തുടര്‍ന്ന് പൂര്‍വേഷ്യന്‍ വിപണികളിലുണ്ടായ ദൗര്‍ബല്യം തുടക്കത്തില്‍ ഇന്ത്യന്‍ വിപണിയേയും പിടിച്ചുലച്ചെങ്കിലും ഉച്ചതിരിഞ്ഞ് മുന്നേറ്റം ദൃശ്യമായി. സെന്‍സെക്‌സ് 187.96 പോയിന്റ് ഉയര്‍ന്ന് 9424.24 ലും നിഫ്റ്റി 50.85 പോയിന്റ് വര്‍ധിച്ച് 2874.80 ലും ക്ലോസ് ചെയ്തു. സെന്‍സെക്‌സ് ഒരവരസത്തില്‍ 9087.36 വരെ ഇറങ്ങുകയുണ്ടായി. റിയാല്‍റ്റി, ലോഹം, എണ്ണ, പ്രകൃതിവാതകം, ബാങ്കിങ്, ഉപഭോക്തൃ ഉല്പന്നങ്ങള്‍, മൂലധന സാമഗ്രികള്‍ എന്നീ മേഖലകളിലായിരുന്നു വാങ്ങല്‍ താല്പര്യം. ജെ.പി. അസോസിയേറ്റ്‌സ്, ഡി.എല്‍.എഫ്. ഹിന്‍ഡാല്‍കോ, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍, എസ്.ബി.ഐ. റിലയന്‍സ് ഇന്‍ഫ്ര, മാരുതി, റിലയന്‍സ്, എല്‍.....


തലപ്പാവും തിരക്കഥയും മികച്ച ചിത്രങ്ങള്‍; മോഹന്‍ലാല്‍ നടന്‍, സുകുമാരി നടി


തിരുവനന്തപുരം: കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ 32-ാമത് അറ്റ്‌ലസ് ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. തലപ്പാവ്, തിരക്കഥ എന്നിവ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം പങ്കിട്ടു. ഒരുലക്ഷം രൂപയാണ് സമ്മാനം. തലപ്പാവിന്റെ സംവിധായകന്‍ മധുപാലാണ് മികച്ച സംവിധായകന്‍. 'പകല്‍നക്ഷത്രങ്ങള്‍', 'കുരുക്ഷേത്ര' എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മോഹന്‍ലാലിനെ നടനായും 'മിഴികള്‍ സാക്ഷി'യിലെ അഭിനയത്തിന് സുകുമാരിയെ നടിയായും തിരഞ്ഞെടുത്തു. മേജര്‍ രവി സംവിധാനം ചെയ്ത കുരുക്ഷേത്രയാണ് രണ്ടാമത്തെ ചിത്രം. മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനകളെ മാനിച്ച് ആദ്യകാല ചലച്ചിത്ര നിര്‍മ്മാതാവും വിതരണക്കാരനുമായ ടി. ഇ. വാസുദേവന് ചലച്ചിത്രരത്‌നം ബഹുമതി സമ്മാനിക്കുമെന്നും അറ്റ്‌ലസ് ഗ്രൂപ്പ് ചെയര്‍മാന്‍ എം.....


പവന് 40 രൂപ കൂടി


മട്ടാഞ്ചേരി: സ്വര്‍ണം തയ്യാര്‍വിലയില്‍ 40 രൂപ കൂടി. പവന്‍വില 10280 രൂപയായി. അതേസമയം അവധിവിലയും അന്താരാഷ്ട്രവിലയും ഗണ്യമായി കൂടുകയുണ്ടായി. എം.സി.എക്‌സ്. ഫിബ്രവരി അവധിക്ക് 587 രൂപയും ഏപ്രില്‍ അവധിക്ക് 545 രൂപയും ജൂണ്‍ അവധിക്ക് 540 രൂപയും കൂടി. അന്താരാഷ്ട്ര വിലയില്‍ ന്യൂയോര്‍ക്കില്‍ ഔണ്‍സിന് വില 900 ഡോളറിന് മുകളിലെത്തി. 878 ഡോളറില്‍നിന്ന് 922.19 ഡോളറായി. 1000 ഡോളറായി വില ഉയരുമെന്ന പ്രവചനം ഇതുവരെ ഫലവത്തായിട്ടില്ല. ക്രൂഡ് ഓയില്‍ വില ബാരലിന് 41.76 ഡോളറില്‍ തുടരുന്നു. കുരുമുളക് അണ്‍ഗാര്‍ബിള്‍ഡിനും ഗാര്‍ബിള്‍ഡിനും 100 രൂപ വീതം കുറഞ്ഞു. ചുക്ക് ബെസ്റ്റിന് 500 രൂപ കൂടി. പാമോയിലിന് 20 രൂപ കുറഞ്ഞു.....


മരുന്നടി: ആസിഫിന് ഒരു വര്‍ഷം വിലക്ക്‌


ലാഹോര്‍: ഉത്തേജക ഔഷധ പരിശോധനയില്‍ പരാജയപ്പെട്ട പാകിസ്താന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ആസിഫിന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഒരു വര്‍ഷം വിലക്കേര്‍പ്പെടുത്തി. കഴിഞ്ഞവര്‍ഷത്തെ ഐ.പി.എല്‍. മത്സരത്തിനിടെയാണ് ആസിഫ് നിരോധിക്കപ്പെട്ട 'നാന്‍ഡ്രലോണ്‍' ഉപയോഗിച്ചതായി തെളിഞ്ഞത്.ഐ.പി.എല്‍. ഡ്രഗ് ട്രൈബ്യൂണലിനുമുമ്പായി ആസിഫ് അടുത്തദിവസം ഹാജരായിരുന്നു. ഐ.പി.എല്‍. മത്സരം കഴിഞ്ഞ് മടങ്ങവെ മയക്കുമരുന്നുമായി ആസിഫ് ദുബായ് വിമാനത്താവളത്തിലും പിടിയിലായിരുന്നു. 2008 സപ്തംബര്‍ 15 മുതലാണ് വിലക്ക് പ്രാബല്യത്തില്‍ വരുന്നതെന്നതിനാല്‍ പാകിസ്താനില്‍ സപ്തംബര്‍ 24 മുതല്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ആസിഫിന് പങ്കെടുക്കാനാവും.


കെ.ടി.ഡി.സി.യുടെ നഗരയാത്രാ പരിപാടി


തിരുവനന്തപുരം: വിനോദസഞ്ചാരികള്‍ക്കായി കെ.ടി.ഡി.സി. നടത്തുന്ന യാത്രാപരിപാടിക്ക് പുതിയ ഷെഡ്യൂളായി. രാവിലെ 7.30 മുതല്‍ 12.30 വരെയും ഉച്ചക്ക് 1.15 മുതല്‍ 7 വരെയുമാണ് യാത്ര. ഇതില്‍ ഓരോ യാത്രക്കും ഒരാളിന് 200 രൂപയാണ് നിരക്ക്. സ്വാതിതിരുന്നാള്‍ സംഗീതകോളേജ്, ട്രിഡ ഓഫീസ്, വെള്ളയമ്പലം ബിഷപ്ഹൗസ്, കവടിയാര്‍ കൊട്ടാരം, കനകക്കുന്ന് കൊട്ടാരം, മ്യൂസിയം തുടങ്ങിയ സ്ഥലങ്ങളിലൂടെയാണ് യാത്ര. പത്മനാഭസ്വാമിക്ഷേത്രം, കുതിരമാളിക, വേളി, ശംഖുംമുഖം ബീച്ച് എന്നിവിടങ്ങളില്‍ വിശ്രമവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ യാത്രാപരിപാടി ഫിബ്രവരി നാലിന് ആരംഭിക്കും. എ.സി.ബസ്സിലാണ് യാത്ര.


ആണവോര്‍ജ ഏജന്‍സിയുമായി ഇന്ത്യ തിങ്കളാഴ്ച കരാര്‍ ഒപ്പുവെക്കും


വിയന്ന: ഇന്ത്യ-യു.എസ്. സൈനികേതര ആണവക്കരാറുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായുള്ള (ഐ.എ.ഇ.എ.) കരാറില്‍ ഇന്ത്യ തിങ്കളാഴ്ച ഒപ്പുവെക്കും. ആണവവ്യാപാരരംഗത്ത് 34 വര്‍ഷമായി ഇന്ത്യയ്ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് ഈ കരാറോടെ അവസാനിക്കും. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് രണ്ടരയ്ക്കാവും കരാറില്‍ ഒപ്പുവെക്കുകയെന്ന് ഐ.എ.ഇ.എ.യോട് അടുത്ത ഉദ്യോഗസ്ഥര്‍ അറിയിച്ചു.ഇന്ത്യ-യു.എസ്. ആണവക്കരാര്‍ യാഥാര്‍ഥ്യമാക്കുന്നതിനായി ആണവവിതരണ സംഘം (എന്‍.എസ്.ജി.) മുന്നോട്ടുവെച്ച സുരക്ഷാ ഉപാധികളിലുള്‍പ്പെട്ടതാണ് ഐ.എ.ഇ.എ.യുമായുള്ള കരാര്‍. ആണവ നിര്‍വ്യാപനക്കരാറില്‍ ഒപ്പുവെച്ചിട്ടില്ലാത്ത ഇന്ത്യയുമായി ആണവവസ്തു, സാങ്കേതികവിദ്യാവ്യാപാരത്തിന് അനുമതി നല്‍കുന്ന കരാറാണിത്.....


കമ്മീഷണര്‍ സ്ഥാനം രാജിവെയ്ക്കില്ലെന്ന് നവീന്‍ ചൗള


ന്യൂഡല്‍ഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനം രാജിവെയ്ക്കില്ലെന്ന് നവീന്‍ ചൗള മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. രാവിലെ ചൗളയെ പുറത്താക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍.ഗോപാലസ്വാമി രാഷ്ട്രപതിയോട് ആവശ്യപ്പെട്ടിരുന്നു. നവീന്‍ ചൗള രാഷ്ട്രീയ പക്ഷപാതം കാട്ടുന്നു എന്ന് ആരോപിച്ചാണ് ഗോപാലസ്വാമി അദ്ദേഹത്തെ പുറത്താക്കാന്‍ ശുപാര്‍ശ നല്‍കിയത്. തിരഞ്ഞെടുപ്പ് കമ്മിഷണര്‍ നല്‍കിയ അപേക്ഷയില്‍ നടപടി സ്വീകരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. രാജിവെക്കേണ്ട അവസ്ഥ നിലവിലില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.


ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സെറീനയ്ക്ക്‌


മെല്‍ബണ്‍: അമേരിക്കയുടെ സെറീനാ വില്യംസിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം. ശനിയാഴ്ച നടന്ന ഫൈനലില്‍ റഷ്യയുടെ ദിനാരാ സഫീനയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സെറീന പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-0, 6-3. ഇത് സെറീനയുടെ നാലാമത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടവും പത്താം ഗ്രാന്‍ഡ്‌സ് ളാം കിരീടവുമാണ്. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിച്ച നാല് ഫൈനലുകളിലും സെറീന കിരീടം കൈക്കലാക്കിയിട്ടുണ്ട്. നേരത്തെ വനിതകളുടെ ഡബിള്‍സിലും സഹോദരി വീനസ് വില്യംസുമൊത്ത് സെറീന കിരീടം നേടിയിരുന്നു.


കൊളമ്പോ ഏകദിനം ഇന്ത്യ ബാറ്റിങ്ങിന്


കൊളംബോ: ശ്രീലങ്കയ്‌ക്കെതിരെയുള്ള രണ്ടാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ധാംബുള്ളിയില്‍ ഏകദിനത്തില്‍ ഇന്ത്യ വിജയിച്ചിരുന്നു.


ബസ് ചാര്‍ജ്ജ് കുറയ്ക്കും


തിരുവനന്തപുരം: ഇന്ധനവില കുറച്ച സാഹചര്യത്തില്‍ ബസ് ചാര്‍ജ്ജ് കുറയ്ക്കും. ശനിയാഴ്ച ചേര്‍ന്ന ഇടതുമുന്നണി യോഗമാണ് ചാര്‍ജ്ജ് കുറയ്ക്കണമെന്ന നിലപാടെടുത്തത്. ഇതിനായി ഗതാഗതമന്ത്രി മാത്യു.ടി തോമസിനെ യോഗം ചുമതലപ്പെടുത്തി.കിലോമീറ്ററിന് എത്ര പൈസ കുറയ്ക്കണം. കുറഞ്ഞ ചാര്‍ജ്ജ് എത്രയായിരിക്കണം എന്നുള്ള കാര്യങ്ങള്‍ വിശദമായി ചര്‍ച്ചചെയ്ത ശേഷമായിരിക്കും ചാര്‍ജ്ജ് കുറയ്ക്കുക. ഓട്ടോ ടാക്‌സി കൂലിയും അനുബന്ധമായി കുറച്ചേക്കും.


വി.എസിനെ ജനം കരിമ്പട്ടികയില്‍ പെടുത്തും: ചെന്നിത്തല


പാലക്കാട്: ലാവ്‌ലിന്‍ പ്രശ്‌നത്തില്‍ പ്രതികരിക്കാന്‍ കൂട്ടാക്കാത്ത പക്ഷം മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ ജനം കരിമ്പട്ടികയില്‍ പെടുത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഒളിച്ചോടുകയാണ്. വി.എസ് തന്റെ അഭിപ്രായം തുറന്ന് പറയണം. ഒരു രാഷ്ട്രീയ പ്രവര്‍ത്തകനെ സംബന്ധിച്ച് രാജ്യസഭാ സീറ്റ് വലിയ കാര്യമല്ല. പാര്‍ട്ടിയിലെ ഐക്യമാണ് പ്രധാനം. പാലക്കാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


തമിഴ് വംശജര്‍ക്ക് സുരക്ഷിത പാതയൊരുക്കണം: ബാന്‍


യുണൈറ്റഡ് നാഷന്‍സ്: യുദ്ധക്കെടുതി അനുഭവിക്കുന്ന തമിഴ് വംശജര്‍ക്ക് സുരക്ഷിതമായ സ്ഥലത്തേക്ക് മാറാന്‍ ശ്രീലങ്കന്‍ സൈന്യവും തമിഴ് പുലികളും അവസരമൊരുക്കണമെന്ന് ഐക്യരാഷ്ട്രസഭാ തലവന്‍ ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടു. ശ്രീലങ്കയുടെ വടക്കന്‍ ഭാഗത്ത് നടക്കുന്ന രൂക്ഷയുദ്ധത്തിനിടെ 2.5 ലക്ഷത്തോളം തമിഴ് വംശജര്‍ കുടുങ്ങിയിട്ടുണ്ട്. അന്താരാഷ്ട്രനിയമവും കീഴ് വഴക്കങ്ങളും അനുസരിച്ചായിരിക്കണം യുദ്ധത്തിനിടെ കുടുങ്ങിയവരെ പരിഗണിക്കേണ്ടതെന്നും അദ്ദേഹം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവര്‍ക്കായി അത്യാവശ്യസഹായങ്ങള്‍ നല്‍കാന്‍ ഐക്യരാഷ്ട്രസഭ തയ്യാറാണെന്നും അദ്ദേഹത്തിന്റെ വക്താവ് പറഞ്ഞു.


തിരഞ്ഞെടുപ്പ് രംഗത്ത് നിന്ന് ഒളിച്ചോടില്ല: ശശി തരൂര്‍


ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് രംഗത്ത് നിന്ന് ഒളിച്ചോടില്ലെന്ന് ഐക്യരാഷ്ട്ര സഭ മുന്‍ അണ്ടര്‍ സെക്രട്ടറി ശശി തരൂര്‍ പറഞ്ഞു. കോണ്‍ഗ്രസാണ് വിശ്വസിക്കാവുന്ന പാര്‍ട്ടി. സോണിയ ഗാന്ധി മികച്ച നേതാവാണ്. തിരുവനന്തപുരത്തിന്റെ വികസനകാര്യത്തില്‍ തനിക്ക് പ്രത്യേക താല്‍പര്യമുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു. ന്യൂഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


തമിഴ് നടന്‍ നാഗേഷ് അന്തരിച്ചു


ചെന്നൈ: പ്രശസ്ത തമിഴ് ചലച്ചിത്ര നടന്‍ നാഗേഷ്(75) അന്തരിച്ചു. ചെന്നൈയിലെ ഒരു സ്വകാര്യ ആസ്പത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഏറെക്കാലമായി അസുഖബാധിതനായിരുന്നു. സംസ്‌കാരം നാളെ. മൃതദേഹം ചെന്നൈ സെന്റ് മേരീസ് റോഡിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്.സ്വതസിദ്ധമായ നര്‍മ്മത്തിലൂടെ തമിഴ് പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നാഗേഷ് ആയിരത്തിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നാടകങ്ങളിലൂടെ അഭിനയരംഗത്ത് വന്ന നാഗേഷിനെ ബാലാജിയാണ് സിനിമയിലേക്ക് കൊണ്ടുവരുന്നത് തിരുവിളയാടല്‍ എന്ന ചിത്രത്തിലെ വേഷമാണ് വഴിത്തിരിവായത്. സംവിധായകരായ ശ്രീധറും ബാലചന്ദറുമാണ് നാഗേഷിലെ നടനെ പുറത്തുകൊണ്ടുവന്നത്.....


കന്യാസ്ത്രീകളെ ആക്രമിച്ച കേസിലെ പ്രതികളെ വെറുതെവിട്ടു


കോഴിക്കോട്: കോഴിക്കോട് ഒളവണ്ണയില്‍ കന്യാസ്ത്രീകളെ ആക്രമിച്ച കേസില്‍ 17 പ്രതികളെയും വെറുതെവിട്ടു. കോഴിക്കോട് അതിവേഗ കോടതി ജഡ്ജ ി ധര്‍മ്മരാജിന്റെതാണ് ഉത്തരവ്. പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. 2004 സപ്തംബര്‍ 25 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.സുവിശേഷപ്രവര്‍ത്തനത്തിനിടെ രണ്ട് കന്യാസ്ത്രീകള്‍ ഉള്‍പ്പടെ ഏഴ് പേരാണ് ആക്രമണത്തിനിരയായത്. പരാതിയില്‍ കന്യാസ്ത്രീകള്‍ ഉറച്ചുനിന്നെങ്കിലും തിരിച്ചറിയല്‍ പരേഡില്‍ പ്രതികളെ തിരിച്ചറിയാന്‍ ഇവര്‍ക്ക് കഴിഞ്ഞിരുന്നില്ല.


ചെന്നിത്തല പിന്മാറിയത് സ്വന്തം ഇഷ്ടപ്രകാരം: ഉമ്മന്‍ ചാണ്ടി


അടൂര്‍: രാജ്യസഭാ സീറ്റീലേക്ക് മത്സരിക്കേണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല തീരുമാനിച്ചത് സ്വന്തം ഇഷ്ടപ്രകാരമാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു. അടൂരില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃക്യാമ്പില്‍ സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി. രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളേണ്ടത് ഹൈക്കമാന്‍ഡാണ്. ഇതുസംബന്ധിച്ച് കേരളത്തില്‍ ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.


ഭൂപരിഷ്‌കരണം വിപരീതദിശയില്‍: പ്രകാശ് കാരാട്ട്‌


കല്‍പ്പറ്റ: ഭൂപരിഷ്‌കരണം വിപരീതദിശയിലാണ് നീങ്ങുന്നതെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. കല്‍പ്പറ്റയില്‍ നടക്കുന്ന ലോകമുതലാളിത്ത പ്രതിസന്ധിയും ഇന്ത്യന്‍ കാര്‍ഷിക പ്രശ്‌നങ്ങളും എന്ന വിഷയത്തിലുള്ള ത്രിദിന സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണകൂടങ്ങള്‍ ഭൂപരിഷ്‌കരണം അജന്‍ഡയില്‍ നിന്ന് തന്നെ ഒഴിവാക്കി. ഇതുമൂലം കാര്‍ഷിക മേഖലയുടെ പുരോഗതി തടസ്സപ്പെട്ടിരിക്കുകയാണ്. കൃഷി-കാര്‍ഷിക മേഖലയില്‍ നിക്ഷേപങ്ങള്‍ കുറയുന്നു. ഇതിന് കാരണം കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളാണ്. നവ ഉദാരവത്കരണ നയങ്ങള്‍ മൂലം ഗ്രാമീണ ബാങ്കിങ് മേഖല പൂര്‍ണമായും തകര്‍ന്നു. പൊതുവിതരണ ശൃംഖലയെ പിന്നോട്ടടിക്കുന്ന നയമാണ് കേന്ദ്രത്തിന്‍േറത്. ഇത് കേരളത്തെ ഗുരുതരമായി ബാധിച്ചു.....


ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജൂനിയര്‍ കിരീടം ഇന്ത്യയുടെ യൂക്കി ഭാംബ്രിക്ക്


മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഇന്ത്യയുടെ യൂക്കി ഭാംബ്രിക്ക് കിരീടം. ശനിയാഴ്ച നടന്ന ഫൈനലില്‍ ജര്‍മ്മനിയുടെ അലക്‌സാന്‍ഡ്രോസ് ഫെര്‍ഡിനാന്‍ഡോസിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഭാംബ്രി പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-3,6-1 ഇന്ത്യന്‍ ടെന്നീസിന്റെ ഭാവി താരമായി കണക്കാക്കപ്പെടുന്ന ഭാംബ്രി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജൂനിയര്‍ കിരീടം നേടുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനാണ്. ഇതിന് മുമ്പ് ലിയാന്‍ഡര്‍ പേസ് 1991 ലാണ് ജൂനിയര്‍ സിംഗിള്‍സ് ജേതാവായത്.


സ്വര്‍ണവില: പവന് 10,400 രൂപ


കൊച്ചി: സ്വര്‍ണവില വീണ്ടും കൂടി. പവന് 10,400 രൂപയാണ് ശനിയാഴ്ചത്തെ വില. ഒരു ഗ്രാമിന് വില 1300 രൂപ. ഒരാഴ്ചയ്ക്കുള്ളില്‍ മാത്രം സ്വര്‍ണത്തിന് ഏഴ് ശതമാനമാണ് വില കൂടിയത്. ലണ്ടനില്‍ ഒരു ഔണ്‍സിന് 925 ഡോളറായി വില കൂടിയതാണ് ഇന്നത്തെ വില വര്‍ധനയ്ക്ക് കാരണം. വിലകൂടുന്ന പ്രവണത തുടരുമെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. ആഗോള ഓഹരി വിപണികളിലെ ഇടിവ് തന്നെയാണ് പ്രധാന കാരണം.ഓഹരി വിലകള്‍ താഴേക്ക് പോകുന്ന സാഹചര്യത്തില്‍ നിക്ഷേപകര്‍ സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായി കരുതുന്നതാണ് വിലവര്‍ധനയ്ക്ക് ഇടയാക്കുന്നത്.


അഭയക്കേസ്: ഡോ.ഉമാദത്തനെ ചോദ്യം ചെയ്തു


കൊച്ചി: അഭയക്കേസില്‍ മെഡിക്കല്‍ ലീഗല്‍ ഉപദേശകനായിരുന്ന ഡോ ഉമാദത്തനെ സി.ബി.ഐ ചോദ്യം ചെയ്തു. കൊച്ചിയിലെ സി.ബി.ഐ ആസ്ഥാനത്ത് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യുന്നത്. കേസില്‍ തെളിവ് നശിപ്പിക്കാന്‍ ഏറ്റവും കൂടുതല്‍ ശ്രമിച്ചെന്ന് ആരോപിതനായ വ്യക്തിയാണ് ഉമാദത്തന്‍. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട സമയത്ത് പോലീസിന്റെ മെഡിക്കല്‍ ലീഗല്‍ ഉപദേശകനായിരുന്നു ഉമാദത്തന്‍. തെളിവുകള്‍ നശിപ്പിച്ച് സംഭവം ആത്മഹത്യയാക്കി മാറ്റാന്‍ ഇയാള്‍ ശ്രമിച്ചുവെന്ന് വ്യാപകമായി ആരോപിക്കപ്പെട്ടിരുന്നു.


നവീന്‍ ചൗളയെ പുറത്താക്കണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍


ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നവീന്‍ ചൗളയെ തല്‍സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായ എന്‍ ഗോപാലസ്വാമി രാഷ്ട്രപതിക്ക് കത്ത് നല്‍കി. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറെന്ന നിലയില്‍ സ്വമേധയാണ് ഗോപാലസ്വാമി ശിപാര്‍ശ നല്‍കിയത്. നവീന്‍ ചൗള രാഷ്ട്രീയ പക്ഷപാതിത്വം കാണിക്കുന്നു എന്ന കാണിച്ചാണ് ശിപാര്‍ശ. ദി ഹിന്ദു ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. രാഷ്ട്രപതി ഗോപാലസ്വാമിയുടെ ശിപാര്‍ശ പ്രധാനമന്ത്രിയുടെ പരിഗണനയ്ക്ക് അയച്ചിരിക്കുകയാണ്. ഏപ്രില്‍ 20 ന് ഗോപാലസ്വാമിയുടെ കാലാവധി അവസാനിക്കുകയാണ്. സീനിയോറിറ്റി അനുസരിച്ച് സ്വാഭാവികമായും നവീന്‍ ചൗളയായിരിക്കും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണായി നിയമിതനാകുക.....


രാജ്യസഭ: രണ്ടാമത്തെ സീറ്റ് സി.പി.ഐക്ക്‌


തിരുവനന്തപുരം: എല്‍.ഡി.എഫിന് ലഭിക്കുന്ന രണ്ട് രാജ്യസഭാ സീറ്റുകളില്‍ ഒന്ന് സി.പി.ഐക്ക് നല്‍കാന്‍ തീരുമാനമായി. ശനിയാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന എല്‍.ഡി.എഫ് യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയുണ്ടായത്. നേരത്തെ സി.പി.എം പി. രാജീവിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചിരുന്നു. രണ്ടാമത്തെ സീറ്റിനായി സി.പി.എം സമ്മര്‍ദം ചെലുത്തിയെങ്കിലും ഒടുവില്‍ സി.പി.ഐക്ക് വിട്ടുകൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. കേരള കോണ്‍ഗ്രസ് ജോസഫ്, ജനതാദള്‍ സെക്യുലര്‍ എന്നീ കക്ഷികള്‍ സീറ്റിനായി അവകാശവാദം ഉന്നയിച്ചു. എന്നാല്‍ മറ്റൊരു ഘടകക്ഷിയായ ആര്‍.എസ്.പി സീറ്റ് ചോദിച്ചില്ല. ഒഴിവ് വരുന്ന മൂന്ന് സീറ്റുകളില്‍ എല്‍.ഡി.എഫിന് അംഗബലം അനുസരിച്ച് രണ്ട് പേരെ വിജയിപ്പിക്കാനാകും.....


റെയില്‍വേ ചരക്കുകൂലി കൂട്ടി: കേരളത്തിന് കോടികള്‍ നഷ്ടംവരും


ന്യൂഡല്‍ഹി: ഫിബ്രവരി 13ന് പാര്‍ലമെന്റില്‍ വോട്ട്ഓണ്‍ അക്കൗണ്ട് അവതരിപ്പിക്കാനിരിക്കെ റെയില്‍വേ മന്ത്രാലയം ചരക്കുകൂലി വര്‍ധിപ്പിച്ചു. രാസവളം, ഭക്ഷ്യധാന്യങ്ങള്‍, ധാന്യപ്പൊടികള്‍, പയറുവര്‍ഗങ്ങള്‍ തുടങ്ങിയവയുടെ ചരക്കുകൂലിയാണ് വര്‍ധിപ്പിച്ചത്. ഇത് ഫിബ്രവരി ഒന്നിന് നിലവില്‍ വരും. ചരക്കുകൂലി കൂട്ടിയതോടെ കേരളത്തിന് കോടികളുടെ നഷ്ടം ഉണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്. പെട്രോള്‍, ഡീസല്‍, പാചകവാതകവില കുറച്ചതിന്റെ മറ പിടിച്ചാണ് റെയില്‍വേമന്ത്രി ചരക്കുകൂലി കൂട്ടിയത്. കഴിഞ്ഞ ഡിസംബറില്‍ സിമന്റ് വ്യവസായത്തിന് ഉത്തേജനപാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ സിമന്റിന്റെയും കല്‍ക്കരിയുടെയും ചരക്കുകൂലി റെയില്‍വേ ഒരു ശതമാനം കൂട്ടിയിരുന്നു.....


ജനപ്രിയ ദീപിക; കത്രീന രണ്ടാമത്‌


ദീപികയും കത്രീനയും തമ്മിലുള്ള ശീതയുദ്ധം ഒരു ഭാഗത്ത് മുറുകുമ്പോള്‍ കൂടുതല്‍ ജനപ്രിയ ദീപികയെന്ന് സര്‍വേ റിപ്പോര്‍ട്ട്. യാഹു നടത്തിയ 'ഇന്ത്യാസ് ടോപ് പീപ്പിള്‍ സെര്‍ച്ചി'ലാണ് ദീപിക ഒന്നാമതെത്തിയത്. കഴിഞ്ഞ വര്‍ഷം യാഹുവില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ അന്വേഷിച്ചത് ദീപികയെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കുമായിരുന്നത്രെ. ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ പേര്‍ അന്വേഷിച്ചത് കത്രീനയെ ആയിരുന്നെങ്കിലും അത് ദീപികയെ തിരക്കിയവരുടെ എണ്ണത്തിലും കുറവായിരുന്നു. 2008ല്‍ ആളുകള്‍ കൂടുതല്‍ പേര്‍ അന്വേഷിച്ച വ്യക്തികളെയും,ആശയങ്ങളെയും പറ്റിയായിരുന്നു യാഹു സര്‍വേ. ദീപികയ്ക്കു തൊട്ടു പിന്നില്‍ ശില്പാഷെട്ടിയും ഐശ്വര്യാ റായിയെയുമാണ് യാഹുവില്‍ കൂടുതല്‍ പേര്‍ തിരഞ്ഞത്.....


സിജിടിഎംഎസ്ഇ ഗാരന്റി പരിധി ഒരു കോടിയാക്കി


കൊച്ചി: സൂക്ഷ്മ-ചെറുകിട വ്യവസായങ്ങള്‍ക്ക് വായ്പയ്ക്ക് ഈടു നില്‍ക്കുന്ന ക്രെഡിറ്റ് ഗാരന്റി ഫണ്ട് ട്രസ്റ്റ് ഫോര്‍ മൈക്രോ ആന്‍ഡ് സേ്മാള്‍ എന്റര്‍പ്രൈസസ് (സിജിടിഎംഎസ്ഇ) വായ്പാപരിധി ഉയര്‍ത്തി. ഇതോടെ ഒരു കോടി രൂപ വരെയുള്ള വായ്പയ്ക്ക് സിജിടിഎംഎസ്ഇ ഈട് നില്‍ക്കുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഒ.എസ്. വിനോദ് അറിയിച്ചു. നേരത്തെ 50 ലക്ഷം രൂപയായിരുന്നു വായ്പാ പരിധി. 50 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് 75 ശതമാനം തുകയ്ക്കുള്ള ഗാരന്റി ലഭിക്കും. സ്ത്രീ സംരംഭങ്ങള്‍ക്ക് ഇത് 80 ശതമാനമാണ്. 50 ലക്ഷത്തിനു മുകളില്‍ ഒരു കോടി രൂപ വരെ 50 ശതമാനമാണ് കവറേജ്. അഞ്ചുലക്ഷം രൂപ വരെയുള്ള സൂക്ഷ്മ-ചെറുകിട വ്യവസായ വായ്പയുടെ ഗാരന്റി പരിധി 85 ശതമാനമായി ഉയര്‍ത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.....


വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങള്‍ക്കിടയിലും ശ്രീലങ്കയില്‍ പോരാട്ടം തുടരുന്നു


കൊളംബോ: സര്‍ക്കാരിന്റെ സുരക്ഷിതപാതനിര്‍ദേശത്തിനും അന്താരാഷ്ട്ര സംഘടനകളുടെ വെടിനിര്‍ത്തല്‍ ആഹ്വാനങ്ങള്‍ക്കുമിടയിലും രൂക്ഷമായ ഏറ്റുമുട്ടല്‍ തുടരുന്ന ശ്രീലങ്കയില്‍ വെള്ളിയാഴ്ച 16 തമിഴ്പുലികള്‍ കൊല്ലപ്പെട്ടു. സേ്ഫാടകവസ്തുക്കളുമായെത്തിയ എല്‍.ടി.ടി.ഇ. ചാവേര്‍ ബോട്ട് സൈന്യം മുക്കി.യുദ്ധമേഖലയില്‍ കുടുങ്ങിക്കിടക്കുന്ന 2,50,000 സാധാരണക്കാരെ പുറത്തെത്തിക്കുന്നതിനാണ് സര്‍ക്കാര്‍ സുരക്ഷിതപാതയൊരുക്കാമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്. ഇവരെ രക്ഷപ്പെടാനനുവദിക്കണമെന്ന് പ്രസിഡന്റ് മഹിന്ദ രാജപക്‌സെ എല്‍.ടി.ടി.ഇ.യോട് ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടുണ്ട്. ഒരു സര്‍ക്കാര്‍ വെബ്‌സൈറ്റിലൂടെയാണ് വെള്ളിയാഴ്ച രാജപക്‌സെ സാധാരണക്കാരുടെ സുരക്ഷിതമായ മോചനം ആവശ്യപ്പെട്ടത്.....


അധോലോകസംഘം പോലീസുമായി ഏറ്റുമുട്ടി, ഒരാള്‍ മരിച്ചു


മംഗലാപുരം: ഗുരുപുരയ്ക്കടുത്ത ആനെബലിയില്‍ അധോലോകസംഘം പോലീസുമായി ഏറ്റുമുട്ടി. വെടിവെപ്പില്‍ മൂന്നംഗസംഘത്തിലെ ഒരാള്‍ മരിച്ചു. രണ്ടുപേര്‍ രക്ഷപ്പെട്ടു. പലേമര്‍ ചര്‍ച്ചിനു സമീപമുള്ള ധനഞ്ജയ പൂജാരി (38) ആണ് കൊല്ലപ്പെട്ടതെന്ന് സൂചനയുണ്ട്. അധോലോകനായകന്‍ രവി പൂജാരിയുടെ സംഘത്തില്‍പ്പെട്ട ആളാണ് ധനഞ്ജയ. വെള്ളിയാഴ്ച പുലര്‍ച്ചെ ഉഡുപ്പി -മംഗലാപുരം ദേശീയ പാതയില്‍ പട്രോളിങ് നടത്തുകയായിരുന്ന മുല്‍ക്കി പോലീസിന്റെ നിര്‍ദേശംമാനിക്കാതെ കിന്നിഗോളി വഴി ഗുരുപുരഭാഗത്തേക്ക് കുതിച്ച വാനിനെ പോലീസ് പിന്തുടര്‍ന്നു. മംഗലാപുരം റൂറല്‍ പോലീസും കൊനാജെ പോലീസും സംസ്ഥാനപാതയിലെ ഗുരുപുരയില്‍ വാനിനെ തടയാന്‍ തയ്യാറെടുത്തു.....


മണല്‍ലോറിയിടിച്ച് തഹസില്‍ദാരെയും സംഘത്തെയും കൊലപ്പെടുത്താന്‍ ശ്രമം


മങ്കട: അനധികൃതമായി മണല്‍ കടത്തിയ ലോറിയെ പിന്തുടര്‍ന്നുപിടിക്കാന്‍ ശ്രമിച്ച തഹസില്‍ദാരടക്കമുള്ള റവന്യുസംഘത്തെ മണല്‍മാഫിയ സംഘം ലോറിയിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം. സംഭവത്തില്‍ പെരിന്തല്‍മണ്ണ തഹസില്‍ദാര്‍ ജോയി ജോണക്കടം ആറ് റവന്യു ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. റവന്യുസംഘം സഞ്ചരിച്ചിരുന്ന ജീപ്പ് പാടെ തകര്‍ന്നു. വെള്ളിയാഴ്ച രാവിലെ മഞ്ചേരി - പെരിന്തല്‍മണ്ണ റോഡില്‍ യു.കെ. പടി പന്തല്ലൂര്‍ റോഡിലാണ് സംഭവം. പുലര്‍ച്ചെ അഞ്ചുമണിയോടെ കൂട്ടിലങ്ങാടി പടിഞ്ഞാറ്റുംമുറി മോതിക്കടവില്‍നിന്ന് അനധികൃതമായി മണല്‍ കടത്തുന്ന വിവരമറിഞ്ഞെത്തിയതായിരുന്നു തഹസില്‍ദാരടക്കമുള്ള സംഘം. രാവിലെ അഞ്ചരയോടെ സ്ഥലത്തെത്തിയ സംഘം ലോറി തടയാന്‍ ശ്രമിച്ചെങ്കിലും റവന്യുസംഘത്തെ വെട്ടിച്ച് ലോറി അതിവേഗം ഓടിച്ചുപോയി.....


ഇന്ത്യന്‍ വസന്തം, നഡാല്‍ ഫൈനലില്‍


ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: സാനിയ-ഭൂപതി സഖ്യം, യൂക്കി ഭാംബ്രി ഫൈനലില്‍മെല്‍ബണ്‍: ഒരു പക്ഷേ, ഗ്രാന്റ് സ്ലാം ചരിത്രത്തില്‍ ഇത്രയേറെ പ്രതീക്ഷയോടെ ഇന്ത്യ കാത്തിരിക്കുന്ന മറ്റൊരു മൂഹൂര്‍ത്തമുണ്ടാകില്ല. മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ഗ്രാന്റ് സ്ലാം കിരീടത്തിനരികില്‍ നില്‍ക്കുന്നു. മിക്‌സഡ് ഡബിള്‍സില്‍ ഫ്രടീം ഇന്ത്യ' സാനിയ മിര്‍സ-മഹേഷ് ഭൂപതി സഖ്യം. പുരുഷ ഡബിള്‍സില്‍ കരിയര്‍ ഗ്രാന്റ് സ്ലാം കൊതിക്കുന്ന മഹേഷ് ഭൂപതിയ്ക്ക് കൂട്ട് ബഹാമസിന്റെ മാര്‍ക്ക് നോളസ്. ഇതിനൊക്കെപ്പുറമേ, ഇന്ത്യന്‍ ടെന്നീസിന്റെ ഭാവി താരം യൂക്കി ഭാംബ്രി ജൂനിയര്‍ ആണ്‍കുട്ടികളുടെ കിരീടത്തിനരികിലാണ്. ഭൂപതി സഖ്യത്തിന്റെ ഡബിള്‍സും യൂക്കി ഭാംബ്രിയുടെ ജൂനിയര്‍ ഫൈനലും ശനിയാഴ്ച നടക്കും. മിക്‌സഡ് ഡബിള്‍സ് ഫൈനല്‍ ഞായറാഴ്ചയാണ്.....


ദക്ഷിണാഫ്രിക്ക: നമ്പര്‍ 1


പെര്‍ത്ത്: ഓസ്‌ട്രേലിയയെ അവരുടെ വിജയകേന്ദ്രത്തില്‍ പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക അഞ്ചാം ഏകദിനവും ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനവും സ്വന്തമാക്കി. ക്രിക്കറ്റ് സിംഹാസനത്തില്‍നിന്ന് ഓസീസിനെ പിടിച്ചിറക്കിയ പെര്‍ത്തിലെ മത്സരത്തില്‍ 39 റണ്‍സിനാണ് ദക്ഷിണാഫ്രിക്കയുടെ ജയം.ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 289 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയ 249 റണ്‍സിന് കീഴടങ്ങി. നാലുവിക്കറ്റ് നേടിയ പുതുമുഖ താരം ലോണ്‍വാബോ സോട്‌സോബെയുടെ പ്രകടനമാണ് ഓസ്‌ട്രേലിയക്ക് വിജയം നിഷേധിച്ചത്. ഇതോടെ അഞ്ച് ഏകദിന മത്സരങ്ങളുടെ പരമ്പര 4-1ന് ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. പരമ്പര നേട്ടത്തോടെ ഏകദിനറാങ്കിങ്ങില്‍ 125 പോയന്റ് നേടിയാണ് ദക്ഷിണാഫ്രിക്ക മുന്നിലെത്തിയത്.....


റൂര്‍ക്കലയിലേക്ക് കൊണ്ടുവന്ന 50 ടണ്‍ ഇരുമ്പുകമ്പികള്‍ കാണാതായി


റൂര്‍ക്കല: ഒറീസ്സയില്‍ 14 ലക്ഷത്തോളം വിലവരുന്ന ഇരുമ്പുകമ്പികള്‍ കാണാതായി. രണ്ടു ട്രക്കുകളിലായി റൂര്‍ക്കലയിലേക്ക് കൊണ്ടുവന്ന 50 ടണ്ണോളം ഇരുമ്പുകമ്പികളാണ് നഷ്ടപ്പെട്ടത്. സുന്ദര്‍ഗഢിലെ 'കോയിഡ മെറ്റാലിക് ലിമിറ്റഡി'ല്‍നിന്ന് റൂര്‍ക്കലയിലേക്ക് കയറ്റിയയച്ച ഇരുമ്പുതകിടുകള്‍ ഇവിടെയെത്തുംമുമ്പാണ് അപ്രത്യക്ഷമായത്. ഇരുമ്പുകമ്പികളുമായിപ്പോയ ട്രക്കുകള്‍ സാംബല്‍പുരിലെ ഇരുമ്പുഫാക്ടറിക്കടുത്തു കണ്ടെത്തി. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കമ്പികള്‍ വിറ്റശേഷം ട്രക്ക് ഡ്രൈവര്‍മാര്‍ സ്ഥലംവിട്ടതാണെന്ന് പോലീസ് പറഞ്ഞു.


കരുണാകരനും സുധീരനും സാധ്യത; ഹൈക്കമാന്‍ഡ് തീരുമാനിക്കും


തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല നാടകീയമായി പിന്മാറി. രമേശ് പിന്മാറിയതോടെ മുതിര്‍ന്ന നേതാവ് കെ.കരുണാകരനും വി.എം.സുധീരനുമാണ് സ്ഥാനാര്‍ഥിപ്പട്ടികയില്‍ പരിഗണിക്കപ്പെടുന്നത്. തീരുമാനം കെ.പി.സി.സി. തിരഞ്ഞെടുപ്പ് സമിതി ഹൈക്കമാന്‍ഡിന് വിട്ടു. കെ.പി.സി.സി. ഓഫീസില്‍ വെള്ളിയാഴ്ച രാവിലെ ചേര്‍ന്ന തിരഞ്ഞെടുപ്പ് സമിതി 20 മിനിറ്റേ ഉണ്ടായിരുന്നുള്ളൂ. യോഗാരംഭത്തില്‍തന്നെ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി സാധ്യതകള്‍ നിരത്തി. അഭിപ്രായ ഐക്യത്തോടെ ഒരു പേര് നിര്‍ദേശിക്കാം; ഏതാനും പേരുകള്‍ ഉള്‍പ്പെടുത്തി പാനല്‍ നല്‍കാം; തീരുമാനം ഹൈക്കമാന്‍ഡിന് വിടാം എന്നിവയാണ് അദ്ദേഹം മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍.....


മുംബൈ ആക്രമണം ആസൂത്രണം ചെയ്തത് രാജ്യത്തിനു പുറത്ത്- പാകിസ്താന്‍


ലണ്ടന്‍: മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്തത് പാകിസ്താനിലല്ലെന്ന് ബ്രിട്ടനിലെ പാക് സ്ഥാനപതി വാജിദ് ഷംസുല്‍ ഹസന്‍ അവകാശപ്പെട്ടു. പാകിസ്താനോ ബ്രിട്ടനോ അല്ലാത്ത മൂന്നാമതൊരു സ്ഥലത്താണ് അതു നടന്നത്. ഒരുപക്ഷേ അതൊരു കപ്പലിലുമാകാം- അദ്ദേഹം പറഞ്ഞു.മുംബൈ ആക്രമണത്തെക്കുറിച്ചുള്ള പാകിസ്താന്റെ അന്വേഷണറിപ്പോര്‍ട്ട് ഞായറാഴ്ചയോടെ തയ്യാകാറുമെന്ന് എന്‍.ഡി.ടി.വി.ക്കു നല്‍കിയ അഭിമുഖത്തില്‍ ഹസന്‍ പറഞ്ഞു. പാകിസ്താനില്‍ വെച്ചല്ല ആക്രമണം ആസൂത്രണം ചെയ്തതെന്ന റിപ്പോര്‍ട്ട് ഇന്ത്യയോ ചില ലോകരാഷ്ട്രങ്ങളോ വിശ്വസിക്കില്ല എന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ ''ഞങ്ങള്‍ അങ്ങനെ പറയുമ്പോള്‍ എന്തുകൊണ്ട് അവര്‍ വിശ്വസിക്കാതിരിക്കണം'' എന്നായിരുന്നു ഹസന്റെ മറുപടി.അന്വേഷണ റിപ്പോര്‍ട്ടിലെ വിവരം പുറത്തുവിട്ട ഹസന്റെ നടപടിയില്‍ പാകിസ്താന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനി അതൃപ്തി രേഖപ്പെടുത്തി.....


അഡ്‌നാന്‍ സമിക്കെതിരെ ഭാര്യയുടെ കേസ്‌


ഭാര്യ സഫ ഗലാധരിയെ മര്‍ദിച്ചതിന് പ്രശസ്ത ഗായകന്‍ അഡ്‌നാന്‍ സമിക്കെതിരെ മുംബൈയിലെ ഓഷിവാര പോലീസ് കേസെടുത്തു. ഭര്‍തൃപീഡനം സഹിക്കാന്‍ വയ്യെന്നു പറഞ്ഞ് കഴിഞ്ഞദിവസം രാത്രിയാണ് സഫ പോലീസ് സ്റ്റേഷനിലെത്തിയത്. മുംബൈ ലോഖണ്ഡ്‌വാലയിലെ വസതിയിലാണ് സമിയും രണ്ടാം ഭാര്യ ദുബായ് സ്വദേശിനി സഫ ഗലാധരിയും താമസിച്ചിരുന്നത്. സഫയുടെ പരാതി അനുസരിച്ച് കേസ് ചാര്‍ജ് ചെയ്തതായും, സമിക്കെതിരെ ഭാര്യ കോടതിയെ സമീപിക്കുമെന്നും പോലീസ് ഉദ്യോഗസ്ഥന്‍ കിരണ്‍ സോനോണ്‍ പറഞ്ഞു. ഭാര്യയെ പീഡിപ്പിച്ചതിനെതിരെ സമിയെ താക്കീത് ചെയ്തതായും പോലീസ് പറഞ്ഞു.ആദ്യഭാര്യ സേബ ഭക്ത്യാറില്‍നിന്ന് വിവാഹമോചനം നേടിയ സമി അടുത്തകാലത്ത് തടി കുറച്ച് പുതിയ രൂപത്തില്‍ പ്രത്യക്ഷപ്പെട്ട് ജനശ്രദ്ധ നേടിയിരുന്നു.....


ബൗദ്ധിക സ്വത്തവകാശങ്ങളെ കുറിച്ച് അവബോധം കൂടുന്നു


കൊച്ചി: ബൗദ്ധിക സ്വത്തവകാശങ്ങളെക്കുറിച്ചുള്ള അവബോധം കേരളത്തില്‍ വര്‍ധിക്കുന്നുണ്ടെന്ന് കേന്ദ്ര ബൗദ്ധിക സ്വത്തവകാശ ഡയറക്ടര്‍ ടി.സി. ജെയിംസ് പറഞ്ഞു. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള കണ്‍ട്രോളര്‍ ജനറല്‍ ഓഫ് പേറ്റന്റ്‌സ്, ഡിസൈന്‍സ് ആന്‍ഡ് ട്രേഡ് മാര്‍ക്‌സിന്റെ സഹകരണത്തോടെ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പേറ്റന്റ്, ട്രേഡ് മാര്‍ക്ക്, പകര്‍പ്പവകാശം, വ്യവസായ ഡിസൈന്‍, ഭൗമശാസ്ത്ര സൂചിക എന്നിവയൊക്കെ ബൗദ്ധിക സ്വത്തുക്കളുടെ ശ്രേണിയില്‍ വരുന്നതാണ്. നമ്മുടെ വിഭവങ്ങള്‍ സംരക്ഷിക്കാന്‍ അവയുടെ രജിസ്‌ട്രേഷന്‍ അത്യാവശ്യമാണ്. ബൗദ്ധിക സ്വത്തവകാശങ്ങള്‍ക്കായി ഇന്ത്യയില്‍ നിലവില്‍ 36,000 അപേക്ഷകളാണുള്ളത്.....


സെന്‍സെക്‌സ് 188 പോയിന്റ് ഉയര്‍ന്നു


മുംബൈ: അമേരിക്കന്‍ ഓഹരി സൂചികയായ ഡൗ ജോണ്‍സ് 226 പോയിന്റ് ഇടിഞ്ഞതിനെത്തുടര്‍ന്ന് പൂര്‍വേഷ്യന്‍ വിപണികളിലുണ്ടായ ദൗര്‍ബല്യം തുടക്കത്തില്‍ ഇന്ത്യന്‍ വിപണിയേയും പിടിച്ചുലച്ചെങ്കിലും ഉച്ചതിരിഞ്ഞ് മുന്നേറ്റം ദൃശ്യമായി. സെന്‍സെക്‌സ് 187.96 പോയിന്റ് ഉയര്‍ന്ന് 9424.24 ലും നിഫ്റ്റി 50.85 പോയിന്റ് വര്‍ധിച്ച് 2874.80 ലും ക്ലോസ് ചെയ്തു. സെന്‍സെക്‌സ് ഒരവരസത്തില്‍ 9087.36 വരെ ഇറങ്ങുകയുണ്ടായി. റിയാല്‍റ്റി, ലോഹം, എണ്ണ, പ്രകൃതിവാതകം, ബാങ്കിങ്, ഉപഭോക്തൃ ഉല്പന്നങ്ങള്‍, മൂലധന സാമഗ്രികള്‍ എന്നീ മേഖലകളിലായിരുന്നു വാങ്ങല്‍ താല്പര്യം. ജെ.പി. അസോസിയേറ്റ്‌സ്, ഡി.എല്‍.എഫ്. ഹിന്‍ഡാല്‍കോ, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍, എസ്.ബി.ഐ. റിലയന്‍സ് ഇന്‍ഫ്ര, മാരുതി, റിലയന്‍സ്, എല്‍.....


സ്‌ലം ഡോഗിനോട് ഏറ്റുമുട്ടാന്‍ സ്‌ലം ഡോഗ് മാത്രം


സംവിധായകന്‍ ഡാനി ബോയിലിന് ഇപ്പോള്‍ ഒരു കാര്യത്തില്‍ മാത്രമേ സംശയമുള്ളൂ. കൂടുതല്‍ കളക്ഷന്‍ നോടുക 'സ്‌ലം ഡോഗ് ക്രോര്‍പതി'യോ അതോ 'സ്‌ലം ഡോഗ് മില്യനയറോ'! ഇന്ത്യയില്‍ സ്‌ലം ഡോഗിന്റെ ഹിന്ദി പതിപ്പ് കൂടുതല്‍ പേര്‍ കാണുമ്പോള്‍ത്തന്നെ ഇംഗ്ലീഷിനും ഒട്ടും കുറയാത്ത പ്രേക്ഷകരുണ്ട്. തെക്കന്‍ ഡല്‍ഹിയില്‍ 'മില്യനയറി'ന് ആവശ്യക്കാര്‍ ഏറുമ്പോള്‍ വടക്കന്‍ ഡല്‍ഹിയില്‍ 'ക്രോര്‍പതി' കാണാനാണ് ആളുകള്‍ തിരക്കുകൂട്ടുന്നത്. ഗോള്‍ഡന്‍ ഗ്ലോബുള്‍പ്പെടെയുള്ള അവാര്‍ഡുകള്‍ വാരിക്കൂട്ടിയതിനു ശേഷം ഇന്ത്യയ്ക്ക് പുറത്തും 'സ്‌ലം ഡോഗ്' കാണാന്‍ ആവശ്യക്കാര്‍ ഏറെ. ബ്രിട്ടനില്‍ സിനിമയ്ക്കുവേണ്ടി അഡ്വാന്‍സ് ബുക്കിങ്ങുകള്‍ നടന്നുകഴിഞ്ഞു. അമേരിക്കയില്‍ 58 ദശലക്ഷം ഡോളര്‍ 'സ്‌ലം ഡോഗ്' വാരിക്കൂട്ടിക്കഴിഞ്ഞു.....


ഒബാമ വീണ്ടും അച്ഛനാകുന്നു?


ലണ്ടന്‍: വൈറ്റ്ഹൗസില്‍ അഞ്ചാമതൊരംഗം കൂടി എത്തുന്നുവെന്ന് അമേരിക്കയില്‍ അഭ്യൂഹം. യു.എസ്. പ്രഥമവനിതയായ മിഷേല്‍ ഒബാമ ഗര്‍ഭിണിയാണെന്നും അവര്‍ മൂന്നാമത്തെ കുഞ്ഞിനെ കാത്തിരിക്കുകയാണെന്നുമുള്ള വാര്‍ത്ത വിശ്വസിക്കണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിലാണ് അമേരിക്കക്കാര്‍. യു.എസ്. പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് മൂന്നാമത്തെ കുട്ടി ജനിക്കാന്‍ പോകുന്നു എന്ന് ബ്രിട്ടീഷ് മാധ്യമങ്ങളാണ് കണ്ടെത്തിയത്. എന്നാല്‍, വൈറ്റ് ഹൗസ് ഇതിനെപ്പറ്റി പ്രതികരിച്ചിട്ടില്ല. 47 കാരനായ ഒബാമയും 45 കാരി മിഷേലും ഇനി കുട്ടികള്‍ വേണ്ട എന്ന തീരുമാനത്തിലായിരുന്നു. മാലിയയ്ക്കും (10) സാഷയ്ക്കും (7) താഴെ വരുന്നത് ആണ്‍കുട്ടിയായിരിക്കണമെന്ന് അമേരിക്കക്കാര്‍ ആഗ്രഹം പ്രകടിപ്പിച്ചുകഴിഞ്ഞു.....


ഇന്ത്യയ്ക്ക് 1400 കോടി ഡോളറിന്റെ ലോകബാങ്ക് വായ്പ


ന്യൂഡല്‍ഹി: അടിസ്ഥാന സൗകര്യങ്ങള്‍ അടിയന്തരമായി വികസിപ്പിക്കാനും ഏഴു ദരിദ്ര സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുമായി ലോകബാങ്ക് ഇന്ത്യയ്ക്ക് 1400 കോടി ഡോളര്‍ വായ്പ നല്കും. ബിഹാര്‍, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഒറീസ്സ, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവയാണ് വായ്പയുടെ ഗുണഭോക്താക്കളായി ലോകബാങ്ക് തിരഞ്ഞെടുത്ത സംസ്ഥാനങ്ങള്‍. 2009 മുതല്‍ 2012 വരെയുള്ള മൂന്നുവര്‍ഷങ്ങളിലായാവും വായ്പ നല്കുകയെന്ന് ലോകബാങ്കിന്റെ സാമ്പത്തിക ഉപദേഷ്ടാവ് ജിയോവന്ന പ്രമൃഷി അറിയിച്ചു. 11-ാം പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാര്‍ മുന്‍ഗണന നിശ്ചയിച്ച പദ്ധതികളുമായി ബന്ധപ്പെട്ടാകും വായ്പ നല്കുക. 1400 കോടി ഡോളറില്‍ 960 കോടി നല്കുക ഐ.ബി.ആര്‍.....


മരുന്നടി: ആസിഫിന് ഒരു വര്‍ഷം വിലക്ക്‌


ലാഹോര്‍: ഉത്തേജക ഔഷധ പരിശോധനയില്‍ പരാജയപ്പെട്ട പാകിസ്താന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ആസിഫിന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഒരു വര്‍ഷം വിലക്കേര്‍പ്പെടുത്തി. കഴിഞ്ഞവര്‍ഷത്തെ ഐ.പി.എല്‍. മത്സരത്തിനിടെയാണ് ആസിഫ് നിരോധിക്കപ്പെട്ട 'നാന്‍ഡ്രലോണ്‍' ഉപയോഗിച്ചതായി തെളിഞ്ഞത്.ഐ.പി.എല്‍. ഡ്രഗ് ട്രൈബ്യൂണലിനുമുമ്പായി ആസിഫ് അടുത്തദിവസം ഹാജരായിരുന്നു. ഐ.പി.എല്‍. മത്സരം കഴിഞ്ഞ് മടങ്ങവെ മയക്കുമരുന്നുമായി ആസിഫ് ദുബായ് വിമാനത്താവളത്തിലും പിടിയിലായിരുന്നു. 2008 സപ്തംബര്‍ 15 മുതലാണ് വിലക്ക് പ്രാബല്യത്തില്‍ വരുന്നതെന്നതിനാല്‍ പാകിസ്താനില്‍ സപ്തംബര്‍ 24 മുതല്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ആസിഫിന് പങ്കെടുക്കാനാവും.


ശ്രീലങ്കയിലെ വെടിനിര്‍ത്തല്‍ ഇന്ത്യ ഇടപെട്ടതുകൊണ്ട്- പ്രണബ്‌


ചെന്നൈ: കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടതിനെത്തുടര്‍ന്നാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജി അവകാശപ്പെട്ടു. വെള്ളിയാഴ്ച തമിഴ്‌നാട് മുഖ്യമന്ത്രി എം.കരുണാനിധി അയച്ച കത്തിലാണ് പ്രണബ് ഇക്കാര്യം വ്യക്തമാക്കിയത്. 48 മണിക്കൂര്‍ നേരത്തേക്ക് ശ്രീലങ്കന്‍ സര്‍ക്കാര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിലൂടെ സാധാരണപൗരന്മാര്‍ക്ക് സുരക്ഷിതമായി അഭയകേന്ദ്രങ്ങളിലേക്ക് നീങ്ങാനാവുമെന്ന് പ്രണബ് ചൂണ്ടിക്കാട്ടി. പ്രണബിന്റെ കത്ത് സംസ്ഥാന ധനമന്ത്രി കെ.അന്‍പഴകന്‍ വെള്ളിയാഴ്ച നിയമസഭയില്‍ വായിച്ചു. യുദ്ധകേന്ദ്രങ്ങളില്‍നിന്ന് തമിഴ്ജനതയെ സുരക്ഷാപ്രദേശങ്ങളിലേക്ക് മാറ്റുന്നതിന് ശ്രീലങ്കന്‍ സര്‍ക്കാര്‍ വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് പ്രണബ് പറഞ്ഞു. ശ്രീലങ്കന്‍ പ്രശ്‌നത്തിന് രാഷ്ട്രീയപരിഹാരം കണ്ടെത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ തുടര്‍ന്നും ശ്രമിക്കുമെന്നും പ്രണബ് കത്തില്‍ കരുണാനിധിക്ക് ഉറപ്പു നല്‍കി.....


രണ്ടാംജയത്തിന് ഇന്ത്യ ഇന്നിറങ്ങും


കൊളംബോ: തുടരെ ഏഴാം ഏകദിന വിജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ശനിയാഴ്ച കൊളംബോയില്‍ രണ്ടാം മത്സരത്തില്‍ ശ്രീലങ്കയെ നേരിടാനിറങ്ങുന്നത്. ഇംഗ്ലണ്ടിനെ 5-0നു തോല്പിച്ച ഇന്ത്യ, വീരേന്ദര്‍ സെവാഗിന്റെ അസാന്നിദ്ധ്യത്തിലും ആദ്യ ഏകദിനത്തില്‍ ആറുവിക്കറ്റിന്റെ ഗംഭീര ജയം നേടി മറ്റൊരു വിജയപരമ്പരയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്. കൊളംബോയില്‍ സെവാഗ് തിരിച്ചുവരുമെന്നത് സന്ദര്‍ശകരുടെ ആത്മവിശ്വാസം ഇരട്ടിയാക്കിയിട്ടുണ്ട്. പകലും രാത്രിയുമായി നടക്കുന്ന മത്സരത്തില്‍, ലങ്കയുടെ വജ്രായുധമായ മുരളി-മെന്‍ഡിസ് കൂട്ടുകെട്ടുതന്നെയാവും ഇന്ത്യയുടെ വെല്ലുവിളി. ഉച്ചയ്ക്ക് രണ്ടര മുതലാണ് മത്സരം. അതിജീവിക്കാന്‍ പ്രയാസമെന്ന് വിലയിരുത്തപ്പെടുന്ന ദാംബുള്ളയിലെ പിച്ചില്‍ നേടിയ അനായാസ ജയം ഇന്ത്യയുടെ ആത്മവിശ്വാസം തെല്ലൊന്നുമല്ല വര്‍ധിപ്പിച്ചിരിക്കുന്നത്.....


എന്‍ഫോഴ്‌സ്‌മെന്റ് തട്ടിപ്പ്: പോലീസിന്റെ വീഴ്ച അന്വേഷിക്കും


പണം നഷ്ടപ്പെട്ടയാള്‍ കുഴല്‍പ്പണ ഏജന്റ് വളാഞ്ചേരി: എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ബസ് യാത്രക്കാരനില്‍നിന്ന് ഒന്നേമുക്കാല്‍ലക്ഷംരൂപ തട്ടിയെടുത്ത കേസില്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ ക്രൈം റെക്കോര്‍ഡ് ബ്യൂറോ ഡിവൈ.എസ്.പിയെ ചുമതലപ്പെടുത്തി. വളാഞ്ചേരി സര്‍ക്കിള്‍ ഓഫീസിലെ ആറ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശിക്ഷാനടപടി ഉണ്ടാവുമെന്നാണ് സൂചന. പണംനഷ്ടപ്പെട്ട കോഴിക്കോട് താമരശ്ശേരി എളേറ്റില്‍ മുളവട്ടില്‍ നാസര്‍ കുഴല്‍പ്പണ ഏജന്റാണെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വളാഞ്ചേരി സി.ഐ കെ.എം. സുലൈമാനും സംഘവും തൃശ്ശൂര്‍ ജില്ലയിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. നാസറിന്റെ കൈയിലുണ്ടായിരുന്ന പണം പൊന്നാനിയിലെ ഒരാള്‍ക്ക് എത്തിക്കാന്‍ കൊടുവള്ളിയില്‍നിന്ന് ഏല്പിച്ചതാണെന്നും വ്യക്തമായതായി പോലീസ് പറഞ്ഞു.....


പവന് 40 രൂപ കൂടി


മട്ടാഞ്ചേരി: സ്വര്‍ണം തയ്യാര്‍വിലയില്‍ 40 രൂപ കൂടി. പവന്‍വില 10280 രൂപയായി. അതേസമയം അവധിവിലയും അന്താരാഷ്ട്രവിലയും ഗണ്യമായി കൂടുകയുണ്ടായി. എം.സി.എക്‌സ്. ഫിബ്രവരി അവധിക്ക് 587 രൂപയും ഏപ്രില്‍ അവധിക്ക് 545 രൂപയും ജൂണ്‍ അവധിക്ക് 540 രൂപയും കൂടി. അന്താരാഷ്ട്ര വിലയില്‍ ന്യൂയോര്‍ക്കില്‍ ഔണ്‍സിന് വില 900 ഡോളറിന് മുകളിലെത്തി. 878 ഡോളറില്‍നിന്ന് 922.19 ഡോളറായി. 1000 ഡോളറായി വില ഉയരുമെന്ന പ്രവചനം ഇതുവരെ ഫലവത്തായിട്ടില്ല. ക്രൂഡ് ഓയില്‍ വില ബാരലിന് 41.76 ഡോളറില്‍ തുടരുന്നു. കുരുമുളക് അണ്‍ഗാര്‍ബിള്‍ഡിനും ഗാര്‍ബിള്‍ഡിനും 100 രൂപ വീതം കുറഞ്ഞു. ചുക്ക് ബെസ്റ്റിന് 500 രൂപ കൂടി. പാമോയിലിന് 20 രൂപ കുറഞ്ഞു.....


തലപ്പാവും തിരക്കഥയും മികച്ച ചിത്രങ്ങള്‍; മോഹന്‍ലാല്‍ നടന്‍, സുകുമാരി നടി


തിരുവനന്തപുരം: കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ 32-ാമത് അറ്റ്‌ലസ് ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. തലപ്പാവ്, തിരക്കഥ എന്നിവ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം പങ്കിട്ടു. ഒരുലക്ഷം രൂപയാണ് സമ്മാനം. തലപ്പാവിന്റെ സംവിധായകന്‍ മധുപാലാണ് മികച്ച സംവിധായകന്‍. 'പകല്‍നക്ഷത്രങ്ങള്‍', 'കുരുക്ഷേത്ര' എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മോഹന്‍ലാലിനെ നടനായും 'മിഴികള്‍ സാക്ഷി'യിലെ അഭിനയത്തിന് സുകുമാരിയെ നടിയായും തിരഞ്ഞെടുത്തു. മേജര്‍ രവി സംവിധാനം ചെയ്ത കുരുക്ഷേത്രയാണ് രണ്ടാമത്തെ ചിത്രം. മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനകളെ മാനിച്ച് ആദ്യകാല ചലച്ചിത്ര നിര്‍മ്മാതാവും വിതരണക്കാരനുമായ ടി. ഇ. വാസുദേവന് ചലച്ചിത്രരത്‌നം ബഹുമതി സമ്മാനിക്കുമെന്നും അറ്റ്‌ലസ് ഗ്രൂപ്പ് ചെയര്‍മാന്‍ എം.....


ദേശീയ യൂത്ത്‌വോളി: കേരള വനിതകള്‍ ഫൈനലില്‍


അങ്കമാലി: ദേശീയ യൂത്ത് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഛത്തീസ്ഗഢിനെ തകര്‍ത്ത് കേരള വനിതാ ടീം ഫൈനലില്‍ കടന്നു. വെള്ളിയാഴ്ച നടന്ന സെമിഫൈനലില്‍ ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്ക് ഛത്തീസ്ഗഢിനെ നിലംപരിശാക്കിയാണ് നിലവിലെ റണ്ണറപ്പുകളായ കേരളം ഫൈനലില്‍ പ്രവേശിച്ചത്. സേ്കാര്‍: 25-12, 25-8, 25-12. തുടക്കം മുതല്‍ കളംനിറഞ്ഞു കളിച്ച കേരള വനിതകളുടെ മിന്നുന്ന പ്രകടനത്തിന് മുന്നില്‍ ഛത്തീസ്ഗഢ് നിഷ്പ്രഭരായി. കേരളത്തിനു വേണ്ടി ക്യാപ്റ്റന്‍ സൗമ്യ, അനില സഖറിയാസ്, എന്‍.എന്‍. ഷൈന, ദീപിക ബാബുരാജ്, ദീപ എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. രാജ്യാന്തരകളിക്കാരായ സൗമ്യയും അനില സഖറിയാസും ദീപിക ബാബുരാജുവാണ് കേരള ടീമിന്റെ വിജയം അനായാസമാക്കിയത്.....


കെ.ടി.ഡി.സി.യുടെ നഗരയാത്രാ പരിപാടി


തിരുവനന്തപുരം: വിനോദസഞ്ചാരികള്‍ക്കായി കെ.ടി.ഡി.സി. നടത്തുന്ന യാത്രാപരിപാടിക്ക് പുതിയ ഷെഡ്യൂളായി. രാവിലെ 7.30 മുതല്‍ 12.30 വരെയും ഉച്ചക്ക് 1.15 മുതല്‍ 7 വരെയുമാണ് യാത്ര. ഇതില്‍ ഓരോ യാത്രക്കും ഒരാളിന് 200 രൂപയാണ് നിരക്ക്. സ്വാതിതിരുന്നാള്‍ സംഗീതകോളേജ്, ട്രിഡ ഓഫീസ്, വെള്ളയമ്പലം ബിഷപ്ഹൗസ്, കവടിയാര്‍ കൊട്ടാരം, കനകക്കുന്ന് കൊട്ടാരം, മ്യൂസിയം തുടങ്ങിയ സ്ഥലങ്ങളിലൂടെയാണ് യാത്ര. പത്മനാഭസ്വാമിക്ഷേത്രം, കുതിരമാളിക, വേളി, ശംഖുംമുഖം ബീച്ച് എന്നിവിടങ്ങളില്‍ വിശ്രമവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ യാത്രാപരിപാടി ഫിബ്രവരി നാലിന് ആരംഭിക്കും. എ.സി.ബസ്സിലാണ് യാത്ര.


ആണവോര്‍ജ ഏജന്‍സിയുമായി ഇന്ത്യ തിങ്കളാഴ്ച കരാര്‍ ഒപ്പുവെക്കും


വിയന്ന: ഇന്ത്യ-യു.എസ്. സൈനികേതര ആണവക്കരാറുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായുള്ള (ഐ.എ.ഇ.എ.) കരാറില്‍ ഇന്ത്യ തിങ്കളാഴ്ച ഒപ്പുവെക്കും. ആണവവ്യാപാരരംഗത്ത് 34 വര്‍ഷമായി ഇന്ത്യയ്ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് ഈ കരാറോടെ അവസാനിക്കും. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് രണ്ടരയ്ക്കാവും കരാറില്‍ ഒപ്പുവെക്കുകയെന്ന് ഐ.എ.ഇ.എ.യോട് അടുത്ത ഉദ്യോഗസ്ഥര്‍ അറിയിച്ചു.ഇന്ത്യ-യു.എസ്. ആണവക്കരാര്‍ യാഥാര്‍ഥ്യമാക്കുന്നതിനായി ആണവവിതരണ സംഘം (എന്‍.എസ്.ജി.) മുന്നോട്ടുവെച്ച സുരക്ഷാ ഉപാധികളിലുള്‍പ്പെട്ടതാണ് ഐ.എ.ഇ.എ.യുമായുള്ള കരാര്‍. ആണവ നിര്‍വ്യാപനക്കരാറില്‍ ഒപ്പുവെച്ചിട്ടില്ലാത്ത ഇന്ത്യയുമായി ആണവവസ്തു, സാങ്കേതികവിദ്യാവ്യാപാരത്തിന് അനുമതി നല്‍കുന്ന കരാറാണിത്.....


നവകേരള മാര്‍ച്ച് എസ്.രാമചന്ദ്രന്‍ പിള്ള ഉദ്ഘാടനംചെയ്യും


വി.എസ്. പങ്കെടുക്കുന്നില്ലകാസര്‍കോട്: സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചിന്റെ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പങ്കെടുക്കില്ല. മഞ്ചേശ്വരം നിയോജകമണ്ഡലത്തിലെ ഉപ്പളയില്‍നിന്ന് ഫിബ്രവരി രണ്ടിന് വൈകിട്ട് നാലിന് ആരംഭിക്കുന്ന മാര്‍ച്ച് പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള ഉദ്ഘാടനംചെയ്യുമെന്ന് സി.പി.എം. കാസര്‍കോട് ജില്ലാ സെക്രട്ടറി കെ.പി.സതീഷ്ചന്ദ്രന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മാര്‍ച്ചിന്റെ സമാപന സമ്മേളനത്തിലോ മറ്റേതെങ്കിലും സ്വീകരണ യോഗത്തിലോ വി.എസ്. പങ്കെടുക്കുമെന്നും സതീഷ്ചന്ദ്രന്‍ പറഞ്ഞു. നവകേരള മാര്‍ച്ചിന്റെ മുദ്രാവാക്യമായ 'സുരക്ഷിത ഇന്ത്യ, ഐശ്വര്യ കേരളം' എന്ന സന്ദേശത്തില്‍നിന്ന് വ്യതിചലിക്കില്ല.....