വാഷിങ്ടണ്‍: ലോകത്തെവിടെയുമുള്ള വന്‍നഗരങ്ങളില്‍ വന്‍നാശമുണ്ടാക്കുന്ന ആയുധങ്ങള്‍ ഉപയോഗിച്ച് ഭീകരാക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ ദൗത്യസംഘം തയ്യാറാക്കിയ കരടുറിപ്പോര്‍ട്ടിലെ ഈ വിവരം 'വാഷിങ്ടണ്‍പോസ്റ്റ്' ദിനപത്രമാണ് പുറത്തുവിട്ടത്.
കുഴപ്പക്കാരായ രാഷ്ട്രങ്ങളില്‍ വര്‍ധിച്ചുവരുന്ന ഭീഷണി, ആണവ കള്ളക്കടത്തു സംഘങ്ങള്‍, വികസ്വര രാഷ്ട്രങ്ങളില്‍ വ്യാപിക്കുന്ന ആണവ അവബോധം എന്നിവയെക്കുറിച്ചും സമിതി മുന്നറിയിപ്പുനല്കുന്നു.
ഭീകരസംഘങ്ങള്‍ സജീവമായ പാകിസ്താന്റെ കാര്യം റിപ്പോര്‍ട്ടില്‍ പ്രത്യേകം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പാകിസ്താന്റെ ഭരണസ്ഥിരതയില്ലാത്ത ചരിത്രവും ആണവശേഷിയും ആശങ്കയോടെയാണ് പാനല്‍ കാണുന്നത്. തങ്ങളുടെ വിലയിരുത്തലില്‍ അമേരിക്കയുടെ സുരക്ഷിതത്വത്തിന്റെ അതിരുകള്‍ വളരുകയല്ല, ചുരുങ്ങുകയാണെന്ന് കരടുറിപ്പോര്‍ട്ട് ഉദ്ധരിച്ച് പത്രം പറയുന്നു.....
No comments:
Post a Comment